ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ശബരിമല സുരക്ഷാ യാത്ര നടത്തും
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അപകട സാധ്യതയുള്ള സ്ഥലങ്ങള്‍, കടവുകള്‍, റോഡുകളിലെ തടസ്സങ്ങള്‍ എന്നിവ പരിശോധിച്ച് അടിയന്തിരമായി പരിഹരിക്കുന്നതിന് നവംബര്‍ 10 ന് രാവിലെ ഏഴിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സുരക്ഷാ യാത്ര നടത്തും. മണ്ണാറക്കുളഞ്ഞി മുതല്‍ പമ്പ വരെയും പമ്പ മുതല്‍ സന്നിധാനം വരെയുമാണ് സുരക്ഷാ യാത്ര നടത്തുന്നത്. ഈ പാതയിലെ റോഡ് സുരക്ഷാ സംവിധാനങ്ങള്‍, വഴിയരികിലെ കാടുകള്‍ നീക്കം ചെയ്യുന്നത്, അയ്യപ്പ ഭക്തര്‍ക്ക് അപകടകരമായ സാഹചര്യങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കും. പോലീസ്, വനം വകുപ്പ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സുരക്ഷാ യാത്ര നടത്തുന്നത്. സംസ്ഥാന പാതയിലെ മണ്ണാറക്കുളഞ്ഞി മുതല്‍ പമ്പ വരെയുള്ള ഭാഗങ്ങളില്‍ മണ്ഡലകാലത്ത് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായാണ് സുരക്ഷാ യാത്ര നടത്തുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല





