അഭിഷേക് ബാനര്‍ജിയുടെ വീടിന് നേരെയുണ്ടായ ബുള്‍ഡോസര്‍ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയുടെ വീടിന് നേരെയുണ്ടായ ബുള്‍ഡോസര്‍ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാൾ മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജി. നിങ്ങള്‍ക്കെത്ര ബുള്‍ഡോസറുകളുണ്ടെന്ന് കാണട്ടെയെന്നും, ധൈര്യമുണ്ടെങ്കില്‍ എന്റെ നെഞ്ചിലൂടെ കയറ്റൂവെന്നും മമത ബാനർജി പറഞ്ഞു. അഭിഷേക് ബാനര്‍ജിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അവർ.’നിങ്ങളുടെ പക്കല്‍ എത്രമാത്രം ബുള്‍ഡോസറുകളുണ്ട്? വരൂ, എന്റെ മുന്‍പില്‍ വന്നൊന്ന് നില്‍ക്കാനാകുമോയെന്ന് നോക്കൂ. ഞാനിതാ ഇവിടെ നിൽക്കുന്നു. ആ ബുള്‍ഡോസറുകള്‍ എന്റെ ശരീരത്തിലൂടെയും നെഞ്ചിലൂടെയും കയറ്റിയിറക്കാന്‍ ശ്രമിച്ചുനോക്കൂ. നിങ്ങളെത്ര ധൈര്യശാലികളാണെന്ന് ഞാനൊന്ന് കാണട്ടെ.’ മമത ബാനർജി പറഞ്ഞു.
ബിജെപിയുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് പ്രദേശത്തുടനീളമെന്നും, താൻ ഇൻഡ്യ സഖ്യവുമായി ചേർന്നതിലുള്ള ദേഷ്യമാണ് ഇവരുടേതെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു.ബിജെപിയുടെ പിന്തുണയുള്ള ഗുണ്ടകള്‍ കാളിഘട്ട് റോഡിലെ തന്റെ വീടിന് നേരെ ആക്രമണം നടത്തിയെന്ന് അഭിഷേക് ബാനര്‍ജി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. ശനിയാഴ്ച് പുലർച്ച രണ്ട് മണിയോടെയുണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങൾ അഭിഷേക് ബാനർജി തന്നെയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരുണ്ടായിട്ടും ഇടപെട്ടില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട എംപിക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരന്‍റെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
‘രണ്ട് ദിവസമായി അവരെന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്ന് രാത്രി രണ്ട് മണിയോടെയാണ് ബിജെപിയുടെ അക്രമികള്‍ എന്റെ വീടിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. എത്രത്തോളം ഭയാനകമായിരുന്നു അതെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചുനോക്കിയാല്‍ നിങ്ങള്‍ക്ക് കാണാനാകും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മാത്രം എനിക്കെതിരെ നടക്കുന്ന ഏഴാമത്തെ ആക്രമണ ശ്രമമാണത്. എന്നിട്ടും പൊലീസോ ജുഡീഷ്യല്‍ സംവിധാനങ്ങളോ യാതൊരു നടപടിയും ഇതേവരേയും സ്വീകരിച്ചിട്ടില്ല.’ അദ്ദേഹം എക്‌സില്‍ കുറിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു





