Skip to content

​സഞ്ജയ് ഗാന്ധിയുടെ നിലപാടുകൾ സ്ഥിതി വഷളാക്കി ; അടിയന്തരാവസ്ഥയിൽ തുറന്നുപറച്ചിലുമായി സോണിയ ഗാന്ധി

ന്യൂഡൽഹി: അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തിനുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്ന് സോണിയ ഗാന്ധി. ഇന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിരയുടെ തെറ്റായിരുന്നുവെന്നും അഭിമുഖത്തിൽ സോണിയ തുറന്നുപറയുന്നുണ്ട്. പിന്നീട് ഇന്ദിരയ്ക്കും അതേ അഭിപ്രായമുണ്ടായിരുന്നുവെന്നാണ് തന്റെ വിശ്വാസമെന്നും സോണിയ അഭിപ്രായപ്പെടുന്നുണ്ട്. ആത്മകഥയായ ‘Belonging: A Journey of Love’ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ബ്രിട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയന്’ നൽകിയ അഭിമുഖത്തിലായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം.

അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന് രാജീവ് ഗാന്ധി ഇന്ദിര ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സോണിയയുടെ വെളിപ്പെടുത്തൽ. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിലപാടിലായിരുന്നു സഞ്ജയ് ഗാന്ധിയെന്നും സോണിയ വ്യക്തമാക്കി. ഒരു കുടുംബസദ്യയ്ക്കിടെ പ്രതിപക്ഷം അമ്മയെ തകർക്കുമെന്നും അവരെ തടയണമെന്നും സഞ്ജയ് വാദിച്ചതായും സോണിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സഞ്ജയിയെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പിന്നീട് സംഭവിച്ച പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും സോണിയയെ ഉദ്ധരിച്ച് ഗാർഡിയൻ വ്യക്തമാക്കുന്നുണ്ട്.

ഇന്ദിര ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ ഖേദമുണ്ടായിരുന്നുവെന്ന സൂചനയും അഭിമുഖത്തിൽ സോണിയ ഗാന്ധി നൽകുന്നുണ്ട് ‘മിസിസ് ഗാന്ധി ഉള്ളിൽ ഒരു ജനാധിപത്യവാദിയായിരുന്നു എന്നാണ് ഞാൻ എപ്പോഴും കരുതുന്നത്. പലരും ഇതുകേട്ട് ചിരിച്ചേക്കാം. എന്നാൽ അടിയന്തരാവസ്ഥയുടെ കാലത്ത് അവർക്ക് ഒരിക്കലും മനഃസമാധാനമുണ്ടായിരുന്നില്ലെന്നാണ് എന്റെ വിശ്വാസം. ആ തീരുമാനം അവരുടെ മനസ്സിൽ വലിയ ഭാരമായി നിലനിന്നിരുന്നു’ എന്നായിരുന്നു സോണിയയുടെ പ്രതികരണം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു

Share on WhatsApp

Share this story

​സഞ്ജയ് ഗാന്ധിയുടെ നിലപാടുകൾ സ്ഥിതി വഷളാക്കി ; അടിയന്തരാവസ്ഥയിൽ തുറന്നുപറച്ചിലുമായി സോണിയ ഗാന്ധി pathanamthittamedia.com