വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു
വടശ്ശേരിക്കര : വടശ്ശേരിക്കര – ചിറ്റാർ റോഡിൽ പേഴുംപാറ അരീക്കക്കാവിന് സമീപം അമിത ഭാരം കയറ്റി വന്ന ടോറസ് ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മിറ്റല്‍ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. വീടിന്‍റെ മുറ്റത്തേക്ക് മറിഞ്ഞ ലോറിയില്‍ നിന്ന് മിറ്റൽ മുഴുവൻ തെറിച്ചുവീണ് സമീപത്തെ ഷെഡ് തകരുകയും അവിടെ നിർത്തിയിട്ടിരുന്ന പുത്തൻ കാർ പൂർണ്ണമായി തകരുകയും ചെയ്തു. അപകടം നടന്നത് പുലര്‍ച്ചെയായതിനാല്‍ വീട്ടുമുറ്റത്ത് ആരുമുണ്ടായിരുന്നില്ല. ഇതിനാല്‍ വലിയ ദുരന്തമൊഴിവായി. ശബരിമല സീസൺ ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഈ റോഡിലൂടെ അമിത ഭാരം കയറ്റിയ ലോറികൾ പായുന്നത്.
ഈ റോഡിന് താങ്ങാൻ കഴിയുന്നതിലും ഇരട്ടി ഭാരവുമായാണ് ഇത്തരം വലിയ ലോറികൾ സർവീസ് നടത്തുന്നത്. രാത്രി സമയങ്ങളിൽ ജനവാസ മേഖലകളിലൂടെ അപകടകരമായ രീതിയിൽ മിറ്റലും വഹിച്ചുകൊണ്ടുള്ള ഇത്തരം യാത്രകൾക്ക് ആരുടെ അനുമതിയാണുള്ളതെന്ന ചോദ്യവും ശക്തമാണ്. റോഡുകളുടെ ശേഷി പരിശോധിക്കുവാനും അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും മോട്ടോർ വാഹന വകുപ്പും പോലീസും അടിയന്തിരമായി ഇടപെടണമെന്നും നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല





