കാപ്പാ നിയമം : പത്തനംതിട്ട കളക്ട്രേറ്റില്‍ ശില്‍പശാല നടന്നു
പത്തനംതിട്ട : കേരള ആന്‍റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 (കാപ്പാ നിയമം) സംബന്ധിച്ച് കാപ്പാ അഡ്വൈസറി ബോര്‍ഡ്, പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ശില്‍പശാല നടന്നു. കളക്ട്രേറ്റിലെ ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാലയ്ക്ക് കാപ്പാ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് പി.ഉബൈദ് നേതൃത്വം നല്‍കി. ബോര്‍ഡ് അംഗങ്ങളായ മുഹമ്മദ് വാസീം, അഡ്വ.പി.എന്‍.സുകുമാരന്‍ എന്നിവര്‍ സെഷനുകള്‍ നയിച്ചു. കാപ്പാ നിയമത്തിന്‍റെ വ്യവസ്ഥകള്‍, നിയമനടപടികള്‍, നിയമം ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു. ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ സ്വാഗതം ആശംസിച്ചു. എ.ഡി.എം. ആര്‍.രാജലക്ഷ്മി, ജില്ലാ ലോ ഓഫീസര്‍ കെ.സോണിഷ്, പോലീസ് ഉദ്യോഗസ്ഥര്‍, കാപ്പാ സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല





