സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന LPST ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ച് മാറ്റണമെന്ന് കന്റോൺമെന്റ് പോലീസ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന LPST ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ച് മാറ്റണമെന്ന് കന്റോൺമെന്റ് പോലീസ്. സമരസമിതി കൺവീനർ എസ് വളർമതിക്ക് വീണ്ടും നോട്ടീസ് നൽകി. സമരപന്തൽ പൊളിക്കണമെങ്കിൽ പോലീസിന് അങ്ങിനെ തന്നെ ചെയ്യാമെന്നും എന്നാൽ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും വളർമതി പറഞ്ഞു. നിരാഹാരം കിടക്കുന്ന വ്യക്തി മഴയും വെയിലും കൊണ്ട് കിടക്കണമെങ്കിൽ അങ്ങനെ തന്നെ ചെയ്യാം. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇതുപോലെ സമരങ്ങൾ നടത്തിയിട്ടുള്ളതാണ്.
അന്നൊക്കെ സമരത്തെ അനുഭാവപൂർവ്വം കണ്ട ഒരുപാട് വാഗ്ദാനങ്ങൾ നൽകിയ ആ വാഗ്ദാനങ്ങൾ പാലിക്കാതെ ഇപ്പോൾ ഭരണസിരാ കേന്ദ്രത്തിൽ മന്ത്രിമാരായി ഇരിക്കുന്ന ആളുകളാണ് നമുക്ക് മുന്നിൽ ഉള്ളത്. ഇതേ വേദിയിൽ തന്നെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആശാ വർക്കർമാരുടെ സമരം നടന്നത്. അപ്പോൾ പ്രതിപക്ഷ സ്ഥാനത്തിരുന്ന് ഇന്ന് ഭരണം നടത്തുന്ന ആളുകൾ തന്നെയാണ് ആ സമരത്തെ പ്രോത്സാഹിപ്പിച്ചതും ആ സമരത്തിനൊപ്പം കൂടെ നിന്നതും. അവർക്ക് ഇപ്പോൾ സമരം എന്നുപറയുന്നത് അസഹിഷ്ണുതയായി തോന്നുന്നു എന്നത് വിചിത്രമാണെന്ന് വളർമതി ആക്ഷേപിച്ചു.
പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ സാധിക്കാത്ത വിധത്തിൽ ഫുട്പാത്ത് കയ്യേറിയുള്ള സമരത്തിന്റെ ഭാഗമായി നിർമ്മിച്ച അനധികൃത ഷെഡുകളും ഫ്ലക്സ് ബോർഡുകളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് നോട്ടീസിൽ കന്റോൺമെന്റ് പോലീസ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സമരം നടത്തി വരുന്നവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു. ഇതിനിടെ സമരസമിതി നേതാക്കളെ വീഡിയോ കോളിൽ വിളിച്ച് ഐക്യദാർഢ്യം അറിയിക്കുമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ അറിയിച്ചിട്ടുണ്ട്. അതേസമയം ഉദ്യോഗാർഥികളുടെ സമരം 125 -ാം ദിവസത്തിലേക്ക് എത്തിനിൽക്കുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല





