Skip to content

വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ ഗുളികയിൽ ഖരവസ്തുക്കൾ കണ്ടെത്തിയതായി പരാതി

പാലക്കാട്: വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ ഗുളികയിൽ ഖരവസ്തുക്കൾ കണ്ടെത്തിയതായി പരാതി. ഒൻപത് വയസ്സുകാരിക്ക് നൽകിയ ഗുളികയിലാണ് ഇരുമ്പുകഷണങ്ങളെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ആരോഗ്യവകുപ്പിന് പരാതി നൽകി. കൂനത്തറ സ്വദേശിനിയായ ഒൻപത് വയസ്സുകാരി ഇഷികയ്ക്ക് നൽകിയ ഗുളികയിലാണ് ഖരവസ്തുക്കൾ കണ്ടെത്തിയതായി പരാതി ഉയർന്നത്. കുട്ടിയുടെ പിതാവ് സുഭാഷാണ് പരാതിയുമായി രംഗത്തെത്തിയത്. വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ഗുളികയിലാണ് ഇരുമ്പുകഷണങ്ങളെന്ന് തോന്നിക്കുന്ന ഖരവസ്തുക്കൾ കണ്ടെത്തിയത്.

തുടർന്ന് ഗുളികയുമായി വീണ്ടും ആരോഗ്യകേന്ദ്രത്തിലെത്തിയപ്പോൾ ജീവനക്കാരൻ ഗുളിക തിരികെ വാങ്ങി നശിപ്പിച്ചതായും പകരം മറ്റൊരു ഗുളിക നൽകിയതായും സുഭാഷ് ആരോപിക്കുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഗുളിക സ്റ്റോക്ക് തീർന്നതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് പകരം മരുന്ന് എത്തിച്ചതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുഭാഷ് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. എന്നാൽ തനിക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നാണ് വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ പ്രതികരണം. പരാതി ലഭിച്ചാൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. 18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ ഗുളികയിൽ ഖരവസ്തുക്കൾ കണ്ടെത്തിയതായി പരാതി pathanamthittamedia.com