400-ലധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ വ്യാജ പ്രവാചകൻ ; പോൾ മക്കെൻസിക്ക് 200 വർഷത്തെ തടവുശിക്ഷ
നൈറോബി: സ്വർഗത്തിൽ പോകാമെന്ന് വിശ്വസിപ്പിച്ച് അനുയായികളെ പട്ടിണിക്കിട്ട് കൊന്ന കേസിൽ കെനിയൻ പാസ്റ്ററും സ്വയംപ്രഖ്യാപിത പ്രവാചകനുമായ പോൾ മക്കെൻസിക്ക് 200 വർഷം തടവുശിക്ഷ വിധിച്ച് കെനിയൻ കോടതി. 190 കുട്ടികളെയും ഒരു മുതിർന്ന വ്യക്തിയെയും കൊലപ്പെടുത്തിയ കേസിലാണ് കെനിയൻ കോടതിയുടെ സുപ്രധാന വിധി. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും നേരിട്ടുള്ള നരഹത്യയ്ക്ക് 100 വർഷവുമാണ് വെള്ളിയാഴ്ചയാണ് ജസ്റ്റിസ് ഡയാന കാവെഡ്സ ശിക്ഷ വിധിച്ചത്
എന്നാൽ താൻ ആരെയും പട്ടിണി കിടക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നുമായിരുന്നു മാക്കൻസി കോടതിയിൽ വാദിച്ചത്.എന്നാൽ ഈ വാദം കോടതി പൂർണ്ണമായും തള്ളി. കഴിഞ്ഞ മാസം കേസിൽ മക്കെൻസിയും മറ്റു 28 കൂട്ടാളികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.’ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച്’ എന്ന തന്റെ സഭയിലെ അംഗങ്ങളോടാണ് ലോകം അവസാനിക്കുന്നതിന് മുൻപ് യേശുവിനെ കാണാനും സ്വർഗ്ഗത്തിലെത്താനും പട്ടിണി കിടന്ന് മരിക്കാൻ ഇയാൾ ആവശ്യപ്പെട്ടത്.
ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കുട്ടികളെ പോലും അനുവദിച്ചിരുന്നില്ല. വിശന്ന് വലഞ്ഞ കുട്ടികൾ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിച്ചാൽ അവരെ കെട്ടിയിട്ട് മർദ്ദിക്കുകയും മരിക്കുന്നത് വരെ ഇരുട്ടുമുറികളിൽ പൂട്ടിയിടുകയും ചെയ്തിരുന്നതായി ദൃക്സാക്ഷികൾ കോടതിയിൽ മൊഴി നൽകി. ചില കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയതായും കണ്ടെത്തിയിട്ടുണ്ട്. 200 ലധികം മരണങ്ങളെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു




