Skip to content

​’ട്രംപിനെ വധിക്കാൻ ദൈവിക ഉൾവിളിയുണ്ടായി’ ; വൈറ്റ് ഹൗസിന് സമീപം തോക്കുമായി എത്തിയ വിദേശി അറസ്റ്റിൽ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് വൈറ്റ് ഹൗസിന് സമീപം വൻ ആയുധശേഖരവുമായി പിടിയിൽ. വെനസ്വേലൻ പൗരനായ റോണി യോർഡ്രിക്സ് ഗ്വാനിപ ക്രിനോസ് ആണ് യുഎസ് സീക്രട്ട് സർവീസിൻ്റെ പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈറ്റ് ഹൗസിന് സമീപത്തെ കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവിൽ പാർക്ക് ചെയ്തിരുന്ന ഒരു നീല ഫോർഡ് എഫ്-150 കാറിനുള്ളിൽ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നാണ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തത്.

അയാൾ സുരക്ഷിതനാണോ എന്നും അയാളുടെ കൈവശം എന്തെങ്കിലും ആയുധങ്ങളുണ്ടോ എന്നും ഉദ്യോഗസ്ഥൻ ചോദിച്ചു. ആയുധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇയാൾ തലയാട്ടുകയും ആംഗ്യം കാണിക്കും ചെയ്തു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി ഗൂഗിൾ ട്രാന്‍സ്‌ലേറ്റ് വഴി അന്വേഷകരുമായി സംസാരിക്കുകയായിരുന്നു. വാഷിംഗ്ടണിലെത്തി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ കൊലപ്പെടുത്താൻ ഉൾവിളിയുണ്ടായി എന്നായിരുന്നു ഇയാൾ ഉദ്യോഗസ്ഥനോട് പറഞ്ഞത്.കാർ പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി. ഒരു എആർ-15 റൈഫിൾ, ഒരു മാക് 10, ഒരു ഗ്ലോക്ക് 43X എന്നിവയുൾപ്പെടെ മൂന്ന് തോക്കുകളും ഡസൻ കണക്കിന് വെടിയുണ്ടകളും കാറിൽ നിന്ന് കണ്ടെടുത്തു.

ഇയാൾ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിക്കപ്പെട്ടതാണെന്നും ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. പിടിയിലായ റോണി യോർഡ്രിക്സ് അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്ന വെനസ്വേലൻ കുടിയേറ്റക്കാരനാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി. 2024 മാർച്ചിൽ ടെക്സാസ് വഴിയാണ് ഇയാൾ അനധികൃതമായി അമേരിക്കയിലേക്ക് കടന്നത്. അനുമതിയില്ലാതെ തോക്കുകൾ കൈവശം വെച്ചതിനും, മോഷണക്കുറ്റത്തിനും ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ യുഎസ് മാർഷൽസ് സർവീസിന്റെ കസ്റ്റഡിയിലാണ് ഇയാൾ. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു

Share on WhatsApp

Share this story

​’ട്രംപിനെ വധിക്കാൻ ദൈവിക ഉൾവിളിയുണ്ടായി’ ; വൈറ്റ് ഹൗസിന് സമീപം തോക്കുമായി എത്തിയ വിദേശി അറസ്റ്റിൽ pathanamthittamedia.com