Skip to content

സി.ജെ.പി സംഘടനയിൽ ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നാണെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ

കൊച്ചി: സി.ജെ.പി സംഘടനയിൽ ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നാണെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച ജന്ദർ മന്തർ അറ്റ് കൊച്ചി പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ ഔദ്യോഗിക ഡാറ്റാബേസ് കണക്കുകൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ പോരാട്ടങ്ങൾക്ക് കേരളത്തിലെ യുവജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കൊച്ചിയിൽ നടന്ന പ്രതിഷേധത്തിൽ യുവാക്കളുടെ വൻ പ്രാതിനിധ്യം ഉണ്ടായതും ഇതിന് തെളിവാനെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർപട്ടിക പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.ജെ.പിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ചലച്ചിത്ര താരം പ്രകാശ് രാജ്, വിവിധ വിദ്യാർത്ഥി-യുവജന സംഘടനാ നേതാക്കൾ, സിനിമാ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു

Share on WhatsApp

Share this story

സി.ജെ.പി സംഘടനയിൽ ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നാണെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ pathanamthittamedia.com