Skip to content

എസ്.എം.എ. രോഗികൾക്ക് റിസ്ഡിപ്ലാം സൗജന്യ മരുന്ന് ഇനി എല്ലാ ജില്ലകളിലും ലഭിക്കും : മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം : എസ്.എം.എ. ബാധിതർക്കുള്ള റിസ്ഡിപ്ലാം സൗജന്യ മരുന്ന് എല്ലാ ജില്ലകളിലെയും മെഡിക്കൽ കോളേജുകൾ വഴി ലഭ്യമാക്കുവാന്‍ നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. എസ്.എം.എ. രോഗികൾക്കുള്ള റിസ്ഡിപ്ലാം മരുന്നിന്‍റെ വികേന്ദ്രീകൃത വിതരണത്തിലൂടെ ചികിത്സയുടെ ലഭ്യതയും തുടർച്ചയും ഉറപ്പാക്കുന്നതിനൊപ്പം രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസം പകരുന്ന പുതിയ ആരോഗ്യ പരിചരണ മാതൃകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. നിലവിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ എസ്.എം.എ. ക്ലിനിക്കുകൾ വഴി മാത്രമാണ് സൗജന്യ മരുന്ന് വിതരണം ചെയ്യുന്നത്.

മരുന്നിനായി ദൂരയാത്ര ചെയ്യേണ്ടിവരുന്നത് രക്ഷിതാക്കൾക്ക് വലിയ ബുദ്ധിമുട്ടും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് എല്ലാ മെഡിക്കൽ കോളേജുകളിലെയും പീഡിയാട്രിക് വിഭാഗം വഴി മരുന്ന് ലഭ്യമാക്കാൻ തീരുമാനിച്ചത്. നിലവിൽ 12 വയസുവരെയുള്ളവർക്കാണ് സൗജന്യമായി മരുന്ന് ലഭിക്കുന്നത്. പ്രായപരിധി ഒഴിവാക്കി എല്ലാ പ്രായത്തിലുമുള്ള അർഹരായ രോഗികൾക്കും മരുന്ന് ലഭ്യമാക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇത് ഉടൻ നടപ്പാക്കും. എസ്.എം.എ. ചികിത്സയിൽ ആരംഭിക്കുന്ന ഈ വികേന്ദ്രീകൃത പരിചരണ മാതൃക ഭാവിയിൽ മറ്റ് അപൂർവ രോഗങ്ങൾക്കും കുട്ടികളിലെ ദീർഘകാല രോഗങ്ങൾക്കും പ്രയോജനപ്പെടുന്ന കുടുംബകേന്ദ്രീകൃത ആരോഗ്യ പരിചരണ സംവിധാനമായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു

Share on WhatsApp

Share this story

എസ്.എം.എ. രോഗികൾക്ക് റിസ്ഡിപ്ലാം സൗജന്യ മരുന്ന് ഇനി എല്ലാ ജില്ലകളിലും ലഭിക്കും : മന്ത്രി കെ.മുരളീധരൻ pathanamthittamedia.com