Skip to content

ആധുനിക നവീകരണ സാങ്കേതികവിദ്യയുമായി സൗദി അറേബ്യ

9

റിയാദ് : റോഡുകളുടെ അറ്റകുറ്റപ്പണിക്കായി വലിയ തോതിൽ പൊളിച്ചുമാറ്റുകയും ദീർഘനേരം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്ന പതിവ് രീതിക്ക് പകരമായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ച് സൗദി പൊതു റോഡ് അതോറിറ്റി. റോഡിന്റെ അടിത്തറയ്ക്ക് കേടുപാടുകൾ വരുത്താതെ ഉപരിതലം മാത്രം വേഗത്തിൽ നവീകരിക്കാൻ സഹായിക്കുന്ന പ്രതിരോധ പരിപാലന രീതിയാണ് അതോറിറ്റി പരിചയപ്പെടുത്തിയത്. ചെറിയ വിള്ളലുകളും കേടുപാടുകളും തുടക്കത്തിൽ തന്നെ പരിഹരിച്ച് റോഡിന്റെ ആയുസ്സ് വർധിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

പ്രത്യേക സാമഗ്രികൾ ഉപയോഗിച്ച് റോഡിന്റെ ഉപരിതലത്തിൽ നേർത്ത പാളി രൂപപ്പെടുത്തുന്നതാണ് പുതിയ രീതിയുടെ സവിശേഷത. കോൾഡ് അപ്ലൈഡ് സാങ്കേതികവിദ്യയായതിനാൽ പരമ്പരാഗത അറ്റകുറ്റപ്പണികളെപ്പോലെ റോഡുകൾ മണിക്കൂറുകളോളം അടച്ചിടേണ്ടിവരില്ല. കുറഞ്ഞ സമയത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കി ഗതാഗതത്തിനായി റോഡുകൾ വീണ്ടും തുറന്നുകൊടുക്കാൻ സാധിക്കും. ഇതോടെ വാഹനയാത്രക്കാർ നേരിടുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. 18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

ആധുനിക നവീകരണ സാങ്കേതികവിദ്യയുമായി സൗദി അറേബ്യ pathanamthittamedia.com