ഡൽഹിയിൽ വായുമലിനീകരണ തോത് വീണ്ടും ഉയരുന്നു ; നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ
ഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായുമലിനീകരണ തോത് വീണ്ടും ഉയരുന്നു. നഗരത്തിൽ വിവിധയിടങ്ങളിൽ വായു ഗുണനിലവാര സൂചിക അപകടനിലക്ക് മുകളിലായ 400ല്‍ തുടരുകയാണ്. വായുമലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് കടന്നതോടെ അധികൃതർ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. ദീപാവലി ആഘോഷങ്ങൾക്കിടയിലാണ് ഡൽഹിയിൽ വായു മലിനീകരണതോത് അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് എത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള 22ലധികം മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളിൽ എക്യുഐ 400ന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഐഐടി ഡൽഹി, പഞ്ചാബി ബാഗ്, വിവേക് വിഹാർ, ജഹാംഗീർപുരി, രോഹിണി, മുണ്ട്ക തുടങ്ങിയ പ്രദേശങ്ങളിലാണ് വായുമലിനീകരണം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും കാറ്റിന്റെ വേഗത കുറഞ്ഞതും കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതുമാണ് സ്ഥിതിഗതികൾ ഇത്രത്തോളം വഷളാക്കിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. ഇതോടൊപ്പം കോടതി ഉത്തരവ് അവഗണിച്ച് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതും മലിനീകരണ തോത് ഉയരാൻ കാരണമായിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു





