Skip to content

Notice

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഏഴിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഏഴിന് രാവിലെ 10.30 ന് പത്തനംതിട്ട മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
–
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് ബിരുദം, പ്ലസ് ടു, എസ്.എസ്.എല്‍.സി. യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 7994449314.

റേഡിയോഗ്രാഫര്‍ നിയമനം
കോന്നി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിലേക്ക് ഒരു റേഡിയോഗ്രാഫറെ ദിവസവേതന അടിസ്ഥാനത്തില്‍ (പ്രതിദിനം 600 രൂപ) നിയമിക്കുന്നു. 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 18 – 45. യോഗ്യത : റേഡിയോളജിയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. മുന്‍പരിചയം, ഇ.സി.ജി. പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്‍റെ അസല്‍, തിരിച്ചറിയല്‍ രേഖ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ ഏഴിന് ഉച്ചയ്ക്ക് 2.30 ന് ആശുപത്രി കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഒഴിവാകുന്നതിന് സാവകാശം
നിലവില്‍ മഞ്ഞ, പിങ്ക് നിറത്തിലുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളതും ജീവിത സാഹചര്യങ്ങളിലുണ്ടായ മാറ്റം മൂലം മുന്‍ഗണനാ വിഭാഗത്തില്‍ തുടരുന്നതിനുള്ള അര്‍ഹത നഷ്ടപ്പെട്ടതുമായ ഗുണഭോക്താക്കള്‍ക്ക് പിഴയോ ശിക്ഷാനടപടികളോ കൂടാതെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് സ്വമേധയാ ഒഴിവാകുന്നതിന് ഒക്ടോബര്‍ ഒന്‍പത് മുതല്‍ രണ്ടുമാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും ഈ അവസരം അര്‍ഹരായവര്‍ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
–
ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷ
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ സ്റ്റഡീസ്, സ്റ്റേറ്റ് – ലോക്കല്‍ ലെവല്‍ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ ഒമ്പത് വൈകിട്ട് 5.30 നകം അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത, അപേക്ഷ സമര്‍പ്പിക്കുന്ന രീതി, പരീക്ഷ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ www.kittsedu.org ല്‍ ലഭിക്കും. ഫോണ്‍ : 0471 2329468, 8129816664.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Government notices

More More from Government notices news

Most read

  1. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  2. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  3. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

  4. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

  5. കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും

Share on WhatsApp

Share this story

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല pathanamthittamedia.com