അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
വാഷിംഗ്ടൺ : അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ കേരളീയർക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം. അമേരിക്കയിലെ ഭരണരംഗത്തേക്ക് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മാഞ്ഞൂക്കുളം സ്വദേശിയായ മാർട്ടിൻ ജോൺ തിരഞ്ഞെടുക്കപ്പെട്ടു. ടെക്‌സസിലെ പ്രമുഖ കൗണ്ടിയായ ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് നടന്ന മത്സരത്തിലാണ് ഇദ്ദേഹം തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. കക്ഷിരഹിത സ്ഥാനാർത്ഥിയായി മത്സരിച്ച മാർട്ടിൻ ജോൺ 19,845 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് തന്റെ എതിരാളിയായ ഷൈസാദ് ‘സാം’ ചത്രിവാലയെ പരാജയപ്പെടുത്തിയത്.
കോട്ടയം പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാൻ കൂടിയായ മാർട്ടിൻ ജോൺ വർഷങ്ങളായി അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസം. സ്കൂൾ പഠനം കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂളിൽ. നാട്ടിലെ സംഘടനാ-വിദ്യാർത്ഥി രാഷ്ട്രീയ അനുഭവസമ്പത്തുമായി അമേരിക്കയിലെത്തിയ അദ്ദേഹം പ്രവാസി മലയാളി സമൂഹത്തിനിടയിലും സജീവ സാന്നിധ്യമാണ്. യു. സ് ഭരണരംഗത്തെ ഇദ്ദേഹത്തിന്റെ ഈ മികച്ച മുന്നേറ്റം കാഞ്ഞിരപ്പള്ളിക്കും പ്രവാസി മലയാളി സമൂഹത്തിനും ഒരുപോലെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
യുഡിഎഫിന്റെ പാദപൂജയുടെ ഒടുവിലത്തെ ഉദാഹരണമാണ് കാലടിയിൽ കാണുന്നതെന്ന് പിണറായി വിജയൻ
-
അറ്റകുറ്റപ്പണികൾ പൂർത്തിയായി ; ആലുവ മാർത്താണ്ഡവർമ്മ പഴയപാലം വ്യാഴാഴ്ച മുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കും
-
ലഹരിക്കെതിരെയുള്ള പോരാട്ടം : ‘ഓപ്പറേഷൻ തൂഫാന് അമിത് ഷായുടെ അഭിനന്ദനം’; കേരളത്തിന് സഹായം ഉറപ്പുനൽകിയെന്ന് രമേശ് ചെന്നിത്തല
Most read
-
റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്
-
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം
-
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം
-
കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും


