Skip to content

അറ്റകുറ്റപ്പണികൾ പൂർത്തിയായി ; ആലുവ മാർത്താണ്ഡവർമ്മ പഴയപാലം വ്യാഴാഴ്ച മുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കും

ആലുവ: അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്ന ആലുവ മാർത്താണ്ഡവർമ്മ പഴയപാലം വ്യാഴാഴ്ച‌ തുറക്കും. രാവിലെ ആറുമണി മുതൽ പാലം ഗതാഗതത്തിന് സജ്ജമാകുമെന്ന് അൻവർ സാദത്ത് എം.എൽ.എ. അറിയിച്ചു. 10 ദിവസത്തെ അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് പാലം അടച്ചിരുന്നത്. ഇതോടൊപ്പം ദേശം പാലവും അടച്ചിരുന്നു. പണികൾ രണ്ടുദിവസം നേരത്തെ പൂർത്തിയായതിനെ തുടർന്നാണ് മാർത്താണ്ഡവർമ്മ പാലം തുറക്കുവാൻ തീരുമാനിച്ചത്. എ വൺ, പി വൺ, പി ടു, എ ടു, എന്നീ ഗർഡറുകൾ തമ്മിലുള്ള നാല് ജോയിന്റുകളിലും എക്‌സ്‌പാൻഷൻ ജോയിന്റുകൾ സ്ഥാപിച്ച് കോൺക്രീറ്റിംങ് പൂർത്തിയാക്കി.

അതിവേഗതയിൽ സെറ്റാവുന്ന മൈക്രോ കോൺക്രീറ്റിങ് ആണ് ചെയ്തത്. എക്സ്പാൻഷൻ ജോയിന്റുകൾക്കിടയിൽ റബ്ബർ ബുഷ് ഘടിപ്പിക്കലും പൂർത്തിയായി. പാലത്തിന്റെ ഷോക്ക് അബ്‌സറുകളിൽ ക്രീസിങ് ജോലികളും പൂർത്തിയാക്കി. ദേശം പാലത്തിന്റെ ജോലികൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. പാലം അടച്ചതോടെ ആലുവ ദേശീയപാതയിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ആദ്യത്തെ ദിവസത്തെ കുരുക്കിന് ശേഷം ആലുവ നഗരം വഴിയുള്ള യാത്ര ആളുകൾ ഉപേക്ഷിച്ചു. ഇതോടെ ആലുവ നഗരം പല സമയങ്ങളിലും വിജനമായിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  2. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

  3. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

  4. സുഹാസ് സുബ്രഹ്മണ്യന് വിജയം, വിവേക് രാമസ്വാമി പിന്നില്‍ ; ചൂടേറി യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്

  5. കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും

Share on WhatsApp

Share this story

അറ്റകുറ്റപ്പണികൾ പൂർത്തിയായി ; ആലുവ മാർത്താണ്ഡവർമ്മ പഴയപാലം വ്യാഴാഴ്ച മുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കും pathanamthittamedia.com