സുഹാസ് സുബ്രഹ്മണ്യന് വിജയം, വിവേക് രാമസ്വാമി പിന്നില്‍ ; ചൂടേറി യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്
വാഷിങ്ടണ്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകളുടെ വന്‍ മുന്നേറ്റം. ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ സുഹാസ് സുബ്രഹ്മണ്യം ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വെര്‍ജീനിയയില്‍ നിന്ന് മത്സരിച്ച അദ്ദേഹം 1,73,106 വോട്ടുകള്‍ നേടി. 94,990 വോട്ടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നേടിയത്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച നേതാവാണ് സുഹാസ് സുബ്രഹ്മണ്യം. ഫ്ലോറിഡയിൽ നിന്ന് മത്സരിച്ച ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പ്രിയ ദണ്ഡിയ ചരിത്ര വിജയം കൈവരിച്ചു. 151,926 വോട്ടുകള്‍ നേടിയ ദണ്ഡിയ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ കേസി അസ്‌കറിനെയാണ് പരാജയപ്പെടുത്തിയത്.
ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയുമായ വിവേക് രാമസ്വാമി പിന്നിലാണ്. ഒഹോയില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ആമി ആക്ടറ്റനാണ് മുന്നില്‍. ആക്ടറ്റന്‍ 60 ശതമാനത്തിലധികം വോട്ട് ഇതിനകം നേടിയിട്ടുണ്ട്. ജോര്‍ജിയയുടെ ഗവര്‍ണറായി കെയ്ഷ ലാന്‍സ് ബോട്ടംസ് തെരഞ്ഞെടുക്കപ്പെട്ടു. അറ്റ്‌ലാന്റയുടെ മുന്‍ മേയറായ കെയ്ഷ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
പെൺകുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയെ മയക്കിക്കിടത്തിയശേഷം ; ഓച്ചിറ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ
-
വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്കെന്ന് പോലീസ്
-
പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്





