Skip to content

ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്കെന്ന് പോലീസ്

തിരുവനന്തപുരം: ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്കെന്ന് പോലീസ്. കൊലപാതകത്തെക്കുറിച്ച് പെൺസുഹൃത്തിന് കൃത്യമായ അറിവുണ്ടായിരുന്നെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. തെളിവ് നശിപ്പിക്കാൻ അടക്കം ഇവർ കൂട്ടുനിന്നെന്നും പോലീസ് സംശയിക്കുന്നുണ്ട്. പെൺസുഹൃത്തിനെയും കേസിൽ പ്രതി ചേർക്കാനാണ് പോലീസിൻ്റെ തീരുമാനം. അറസ്റ്റിലായ ഉമറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺസുഹൃത്തിൻ്റെ പങ്കിനെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചത്. പെൺസുഹൃത്ത് നിലവിൽ ഒളിവിൽ പോയെന്നാണ് വിവരം. ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

വൈകാതെ തന്നെ പെൺസുഹൃത്തിനെ കസ്റ്റഡിയിലെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പ്രതികൾ പരസ്പരവിരുദ്ധമായിട്ടുള്ള മൊഴികളും വിവരങ്ങളും നൽകുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ അന്വേഷണത്തെ വഴിതെറ്റിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോയിരുന്നു. പ്രതികളുടെ മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ചതിൽ നിന്നാണ് കൊലപാതകത്തിൽ ഇവരുടെ പങ്ക് വ്യക്തമായത്. കൂടുതൽ ആളുകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പെൺകുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയെ മയക്കിക്കിടത്തിയശേഷം ; ഓച്ചിറ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  4. വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക

  5. പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Share on WhatsApp

Share this story

ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്കെന്ന് പോലീസ് pathanamthittamedia.com