ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
കൊച്ചി: ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു. മകനെ വീട്ടിൽ നിന്നും തന്ത്രപരമായി വിളിച്ചുവരുത്തിയാണ് പ്രതികൾ കൊലപ്പെടുത്തിയതെന്നും സംഭവത്തിൽ പെൺകുട്ടിക്ക് വ്യക്തമായ അറിവും പങ്കുമുണ്ടെന്നും പിതാവ് ആരോപിച്ചു. കാണാതായ മകനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ദാരുണമായ മരണവാർത്ത കേൾക്കേണ്ടി വന്നതെന്ന് അദ്ദേഹം വിങ്ങിപ്പൊട്ടിക്കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. മകനെ കാണാനില്ലെന്ന വിവരമറിയിച്ചപ്പോൾ പെൺകുട്ടി കള്ളം പറയുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തതായും പിതാവ് വ്യക്തമാക്കി. സംഭവദിവസം രാവിലെ മകനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവൻ കിതച്ചുകൊണ്ടാണ് സംസാരിച്ചിരുന്നതെന്നും ഉടൻ വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നതായും മധു പറഞ്ഞു. എന്നാൽ മിനിറ്റുകൾക്ക് ശേഷം ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. മകന്റെ കൂട്ടുകാരനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തുള്ള പെൺകുട്ടിയെയും അമ്മയെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവർ കൃത്യമായ മറുപടി നൽകിയില്ല. തുടർന്ന് മണക്കാട് ശാസ്ത്രക്ഷേത്രത്തിന് സമീപമുള്ള പാർക്കിൽ വെച്ച് എസ്.ഐ നേരിട്ടെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ ഒന്നാം പ്രതിയുടെ നമ്പർ ലഭിക്കുന്നത്. പ്രണയപ്പകയും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രാഥമിക വീഴ്ചയും പിതാവ് ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിയെ സംഭവത്തിന്റെ തലേദിവസം തന്നെ പോലീസ് ഗാന്ധിപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യാതെ വിട്ടയക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും മൃതദേഹം കണ്ടെത്തിയതും. ഒന്നാം പ്രതിയെ കൃത്യമായി ആദ്യദിവസം തന്നെ ചോദ്യം ചെയ്തിരുന്നെങ്കിൽ എല്ലാം പുറത്തുകൊണ്ടുവരാമായിരുന്നുവെന്ന് പിതാവ് ആരോപിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി
-
പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ
-
ആറന്മുള മണ്ഡലത്തിലെ പദ്ധതികൾ വേഗത്തിലാക്കാൻ മാരത്തോൺ ചർച്ച : യോഗങ്ങൾ നീണ്ടുനിന്നത് മണിക്കൂറുകളോളം





