Skip to content

ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

തിരുവനന്തപുരം: ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും മൂന്നാം പ്രതിക്ക് ഇതിനെ കുറിച്ച് അറിയാമായിരുന്നെന്നും സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ പറഞ്ഞു. പ്രതികൾ രണ്ടുപേരും മാറി മാറി മർദിച്ചതായും ഒരാൾ കൈകൊണ്ടും മറ്റൊരാൾ ബെൽറ്റുകൊണ്ടും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. കേസിന്റെ സെൻസിറ്റിവിറ്റി മാനിച്ചുകൊണ്ട് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയതായും ശ്രീകാര്യം സിഐ ആണ് കേസ് ഇനി ലീഡ് ചെയ്യുകയെന്നും 16 അംഗ ടീം അന്വേഷിക്കുമെന്നും അ​ദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യലിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മൂന്നാം പ്രതിക്ക് കൊലപാതകത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു. കേസിൽ ഇനിയും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഒന്നാം പ്രതി മൈനർ ആണ്. അതിനാൽ പേര് വിവരങ്ങൾ വെളുപ്പെടുത്താൻ കഴിയില്ല. രണ്ടാംപ്രതിയായ ഉമർ അബ്ദുല്ല മുമ്പ് കാപ്പ, മോഷണ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വ്യക്തിയാണ്. കൊലപാതകം നടന്ന സ്ഥലത്ത് ഒന്നാം പ്രതിയും കൊല്ലപ്പെട്ട അഭിരാമും എത്തുന്നതിന് മുമ്പ് തന്നെ രണ്ടാം പ്രതിയായ ഉമർ അവിടെ എത്തിയിരുന്നു. പെൺകുട്ടിയുടെ പൂർണ അറിവിലും സാന്നിധ്യത്തിലുമാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

പ്രതികൾ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വസ്ത്രങ്ങളും ഫോണും കളഞ്ഞതിനെക്കുറിച്ച് നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. അന്വേഷണം തെറ്റിക്കാൻ തന്ത്രപരമായ രീതിയിലാണ് പ്രതികൾ കാര്യങ്ങൾ പറയുന്നത്. അതേസമയം അഭിരാമിന്റെ പിതാവ് പോലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലും കമ്മീഷണർ വ്യക്തത വരുത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി 10.52നാണ് പരാതിയുമായി കുടുംബം ശ്രീകാര്യം സ്റ്റേഷനിലെത്തിയത്. ഉടനടി കണ്ട്രോൾ റൂമിൽ വിവരമറിയിച്ചു. 11.15ഓടെ എഎസ്ഐ സ്ഥലത്തെത്തുകയും 12 മണിയോടെ കുട്ടിയുടെ അവസാന ടവർ ലൊക്കേഷൻ മൺവിളയിലാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

പുലർച്ചെ 3 മണിയോടെ ഒന്നാം പ്രതിയുടെ വീട്ടിലെത്തിയ പോലീസ് 3.15ന് കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് മുമ്പ് മോഷണക്കേസിൽ പ്രതിയായ കുട്ടിയാണെന്ന് ഒരു പോലീസുകാരൻ തിരിച്ചറിഞ്ഞു. ജുവനൈൽ ആയതിനാൽ പുറത്തുനിർത്തിയ കുട്ടിയെ പുലർച്ചെ 4 മണിയോടെ അച്ഛനൊപ്പം വീട്ടിലേക്ക് അയക്കുകയായിരുന്നു. രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഈ സമയത്താണ് പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒന്നാം പ്രതി ഉപയോഗിക്കുന്നതായി മനസിലാക്കിയത്. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ് pathanamthittamedia.com