ശബരിമല പാതകളില്‍ തടികള്‍ കൂട്ടിയിടുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു ; കണ്ണടച്ച് അധികൃതര്‍
റാന്നി : ശബരിമല തീര്‍ത്ഥാടന സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാതകള്‍ക്കിരുവശവും വലിയ തടികള്‍ കൂട്ടിയിടുന്നത് അപകട ഭീഷണിയാകുന്നു. റോഡില്‍ തടികള്‍ സൂക്ഷിക്കുന്നതിനും വാഹനങ്ങളില്‍ കയറ്റുന്നതിനും പൊതുമരാമത്ത് വകുപ്പിന്റെ കര്‍ശന വിലക്കുണ്ടെങ്കിലും ഇത്തരം പ്രവണതകള്‍ വര്‍ധിക്കുകയാണ്. മുക്കട – ഇടമണ്‍ – അത്തിക്കയം റോഡില്‍ പലയിടത്തും തടി ലോഡുചെയ്യുന്നതും റോഡരികില്‍ തടികള്‍ കൂട്ടിയിട്ടിരിക്കുന്നതും പതിവായി മാറിയിട്ടുണ്ട്. വാകത്താനത്ത് കഴിഞ്ഞ ഒരു മാസമായി റോഡിനിരുവശവും വലിയ തടികള്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം അതീവ ദുഷ്കരമായിത്തീര്‍ന്നു. പൊട്ടനരുവി ഭാഗത്തും ഇതുതന്നെയാണ് അവസ്ഥ. തീര്‍ത്ഥാടന കാലത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതര ജില്ലകളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ഈ പാതകളിലൂടെ ശബരിമലയിലേക്ക് സഞ്ചരിക്കുന്നത്.
എന്നാല്‍ പ്രധാന പാതകളില്‍ തടികള്‍ കൂട്ടിയിട്ടിരിക്കുന്നത് വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് വലിയ തടസമാണ് സൃഷ്ടിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും തടികള്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുവാന്‍ പോലും കഴിയില്ല. വളവുകളിലും പ്രധാന ജംഗ്ഷനുകളിലും തടികള്‍ അപകടകരമായ രീതിയില്‍ കൂട്ടിയിടുന്നത് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയും വലിയ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. അയ്യപ്പ ഭക്തര്‍ക്കുള്‍പ്പെടെ കാല്‍നടയായി സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. റോഡ് കയ്യേറി തടികള്‍ കൂട്ടിയിട്ടിരിക്കുന്നത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് പാതകള്‍ സുരക്ഷിതമാക്കണമെന്നുമാണ് നാട്ടുകാരുടെയും തീര്‍ത്ഥാടകരുടെയും ശക്തമായ ആവശ്യം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി
-
പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ





