പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍
റാന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഒന്നാം പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര ബൗണ്ടറി തടത്തിൽ വീട്ടിൽ പ്രമോദ് ടി.പി. (37) ആണ് അറസ്റ്റിലായത്. 2023 ജൂൺ മാസം മുതൽ 2026 ഒക്ടോബർ 11 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവായ രണ്ടാം പ്രതിയുടെ അറിവും സമ്മതവുമുണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെരുനാട് പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുമ്പോഴായിരുന്നു അറസ്റ്റ്.
പെരുനാട് സർക്കിൾ ഇൻസ്പെക്ടർ ആർ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മിഥുൻ അശോക്, എ.എസ്.ഐ. പി.ആർ.അഭിലാഷ്, ഉദ്യോഗസ്ഥരായ പി.ഡി.രാജേഷ്, ബിജു വിശ്വനാഥൻ, അജാസ് മോൻ, വി.വിജയേഷ്, ഗോകുൽ കൃഷ്ണൻ, സേതു കൃഷ്ണൻ, അരവിന്ദാക്ഷൻ നായർ, എം.അനന്ദു, അനന്ദു കെ.ലാൽ, കെ.എ അഖിൽ, രാം പ്രകാശ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു





