യുദ്ധമുഖത്ത് സൈബർ ആക്രമണം ഭീതി വിതയ്ക്കുന്നു ; റഷ്യൻ-യുക്രെയ്ൻ അടിയന്തര സംവിധാനങ്ങളിൽ വ്യാജ പ്രചാരണം
മോസ്‌കോ: റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ ഇരുരാജ്യങ്ങളുടെയും അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍. എമര്‍ജന്‍സി അലേര്‍ട്ട് ആപ്ലിക്കേഷനുകളിലൂടെ വ്യാജ മുന്നറിയിപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചത് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഇടയില്‍ ആശങ്ക ഉയര്‍ത്തി.യുക്രെയ്‌ന്റെ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനമാണ് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് രാസായുധങ്ങളുടെയും റേഡിയേഷനുകളുടെയും വ്യാജ മുന്നറിയിപ്പുകള്‍ മൊബൈല്‍ ഫോണുകളിലെത്തി. ലൗഡ് സ്പീക്കര്‍ മുന്നറിയിപ്പ് സംവിധാനവും സൈബര്‍ ആക്രമണം നേരിട്ടു. ഇതോടെ കീവിലെ തെരുവുകളിലും സമാനമായ മുന്നറിയിപ്പുകള്‍ ഉണ്ടായി. ബാഹ്യമായ ചില ഇടപെടലുകളാണ് ഇതിന് പിന്നിലെന്നാണ് യുക്രെയ്ന്‍ വ്യോമസേനയുടെ പ്രതികരണം.
മുന്നറിയിപ്പുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റേഡിയേഷന്‍ ഭീഷണിയില്ലന്നും യുക്രെയ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ സാധാരണരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രാദേശിക തലത്തിലുള്ള സംവിധാനത്തിലാണ് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും യുക്രെയ്ന്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മന്ത്രാലയം.
അതിനിടെ റഷ്യയിലെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കുന്ന ആപ്ലിക്കേഷനുകളിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള മുന്നറിയിപ്പാണ് ഇതിലൂടെയും പ്രചരിച്ചത്. ആപ്ലിക്കേഷന്റെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും നിലവില്‍ പ്രവര്‍ത്തനം സാധാരണ ഗതിയിലായെന്നും റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
’മെയ്ഡേ, മെയ്ഡേ! ഞങ്ങൾ 10,000 അടി താഴേക്ക് കൂപ്പുക്കുത്തുകയാണ്’; വിമാനത്തിന്റെ കോക്ക്പിറ്റിൽ നിന്നുള്ള അവസാന സന്ദേശം പുറത്ത്
-
ഡെമോക്രാറ്റുകൾ ജയിച്ചാൽ ‘മിസ്റ്റർ വിറ്റോ’ ആകുമെന്ന് ട്രംപ് ; യു.എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ പരാമർശം
-
വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്ട്രേലിയയും ; മൂന്ന് വർഷമായി കുക്ക് ദ്വീപിൽ കുടുങ്ങിക്കിടന്ന് 50-കാരി
Most read
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
-
യൂത്ത് കോൺഗ്രസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു


