Skip to content

​’തീരുമാനങ്ങൾ സ്വന്തം, പഴി ഉദ്യോഗസ്ഥർക്ക്’ ; പി എസ് സി ചെയർമാനെതിരേ വീണ്ടും മൊഴി നൽകി പി എസ് സി സെക്രട്ടറി

തിരുവനന്തപുരം: പി എസ് സി ചെയർമാൻ എം ആർ ബൈജുവിനെതിരേ വീണ്ടും മൊഴി നൽകി പി എസ് സി സെക്രട്ടറി. പി എസ് സി ചെയർമാൻ എം ആർ ബൈജു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നതായാണ് പി എസ് സി സെക്രട്ടറി വീണ്ടും മൊഴി നൽകിയത്. എന്തെങ്കിലും വിവാ​ദമുണ്ടായാൽ ഉദ്യോ​ഗസ്ഥരെ പഴിക്കുന്നതാണ് പി എസ് സി ചെയർമാന്റെ രീതിയെന്നും പി എസ് സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലുണ്ട്.
അഡീഷണൽ സെക്രട്ടറി ഹരിയും ചെയർമാനായ എം ആർ ബൈജുവും ചേർന്നാണ് തീരുമാനങ്ങളെടുക്കുന്നത്.

ഒരു കൂടിയാലോചനകളുമില്ലാതെയാണ് ചെയർമാൻ തീരുമാനങ്ങളെടുക്കുക. എന്തെങ്കിലും വിവാ​ദമുണ്ടായാൽ ഉദ്യോ​ഗസ്ഥരെ പഴിചാരുമെന്നും സെക്രട്ടറി നൽകിയ മൊഴിയിലുണ്ട്. പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് പി എസ് സി സെക്രട്ടറി പി എസ് സി ചെയർമാനെതിരേ മൊഴി നൽകുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

Share on WhatsApp

Share this story

​’തീരുമാനങ്ങൾ സ്വന്തം, പഴി ഉദ്യോഗസ്ഥർക്ക്’ ; പി എസ് സി ചെയർമാനെതിരേ വീണ്ടും മൊഴി നൽകി പി എസ് സി സെക്രട്ടറി pathanamthittamedia.com