ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
തൃശൂർ: ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൻ്റെ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. വായ്പകൾ അനുവദിക്കുന്നതിലും നടപടി ക്രമങ്ങൾ പാലിക്കുന്നതിലും അധികൃതർക്ക് കടുത്ത വീഴ്ചകൾ സംഭവിച്ചതായി ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടികാട്ടി. തട്ടിപ്പ് തന്നെയാണ് നടന്നിട്ടുള്ളതെന്നും ബാങ്കിന് ഉണ്ടായ നഷ്ടങ്ങൾ മാനേജരിൽ നിന്നും ഈടാക്കുമെന്നും വ്യക്തമാക്കി. ക്രിമിനൽ വഞ്ചനയ്ക്ക് വകുപ്പ് തലത്തിലും നിയമ എജൻസികളിൽ നിന്നുമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ സൂചിപ്പിച്ചു. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് 21 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി.
ബാങ്കിൻ്റെ മുൻ ചെയർമാൻ, ജനറൽ മാനേജർ, ഭരണ സമിതി അംഗങ്ങൾ, മാനേജർമാർ, വായ്പകളുടെ വില നിർണയം നടത്തിയവർ എന്നീ നാല് വിഭാഗങ്ങളിലായി 21 പേർക്കാണ് ആദ്യഘട്ടത്തിൽ നടന്ന ഫോറൻസിക് ഓഡിറ്റിൻ്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുള്ളത്. ഫ്രോഡ് ഐഡൻ്റിഫിക്കേഷൻ കമ്മിറ്റി നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൻ്റെ അടിസ്‌ഥാനത്തിൽ ബ്രാഞ്ച് മാനേജർ ആയി പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് കടുത്ത പരാമർശങ്ങൾ ഉള്ളത്. മൂന്ന് കോടിയോളം രൂപ വായ്പ അനുവദിച്ചതിലും തിരിച്ചടവ് ശേഷി വിലയിരുത്തുന്നതിലും ഈടായി നൽകിയ സെക്യൂരിറ്റികളുടെ പര്യാപ്തത വിലയിരുത്തുന്നതിലും തിരിച്ചടവുകൾ ഉറപ്പു വരുത്തുന്നതിലും വീഴ്ചയും സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു
-
മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി
-
ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16-കാരിക്ക് നേരെ ലൈംഗികാതിക്രമം ; വ്ളോഗർ പിടിയിൽ





