Skip to content

Obituary

പ്രമുഖ ഹിന്ദി ടെലിവിഷൻ താരം അനുജ് ഠാക്കൂർ അന്തരിച്ചു

മുംബൈ: പ്രമുഖ ഹിന്ദി ടെലിവിഷൻ താരം അനുജ് ഠാക്കൂർ (33) അന്തരിച്ചു. ഒക്ടോബർ 27-ന് ഉറക്കത്തിനിടെയുണ്ടായ അപസ്മാരത്തെത്തുടർന്നായിരുന്നു അന്ത്യം. സുഹൃത്തും സഹപ്രവർത്തകനുമായ രൂപേഷ് സോനാർ ആണ് ഒക്ടോബർ 30-ന് ഇൻസ്റ്റഗ്രാമിലൂടെ മരണവിവരം സ്ഥിരീകരിച്ചത്. ധൂം മച്ചാവോ ധൂം, ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ, മഹിസാഗർ തുടങ്ങിയ പ്രശസ്തമായ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് അനുജ്. അനുജിന്റെ കുടുംബവുമായി സംസാരിച്ച ശേഷമാണ് ഉറക്കത്തിനിടെയുണ്ടായ അപസ്മാരമാണ് മരണകാരണമെന്ന് വ്യക്തമായതെന്ന് രൂപേഷ് അറിയിച്ചു. അനുജിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് രൂപേഷ് സോനാർ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു. സംഭവം നടക്കുന്നതിന് പത്ത് ദിവസം മുമ്പാണ് അനുജിനെ അവസാനമായി കണ്ടതെന്നും അദ്ദേഹം ഓർത്തെടുത്തു.

“അനുജ് ദിവസവും പുലർച്ചെ 4.30-ന് ഉണരുന്ന ശീലക്കാരനായിരുന്നു. വ്യായാമവും ജോഗിങ്ങുമൊക്കെ കൃത്യമായി പിന്തുടർന്നിരുന്ന ആളാണ്. എന്നാൽ അന്ന് പുലർച്ചെ 4.30-ന് അലാറം മുഴങ്ങിയിട്ടും അനുജ് എഴുന്നേറ്റില്ല. തുടർന്ന് മുറിയിലെത്തിയ അമ്മയാണ് മകനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്,” രൂപേഷ് പറഞ്ഞു. കഴിഞ്ഞ 17 വർഷമായി അനുജുമായി അടുത്ത സൗഹൃദമുണ്ടായിരുന്നതായി രൂപേഷ് ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. 2008-ൽ സംപ്രേഷണം ചെയ്ത ‘ബന്ധൻ സാത്ത് ജൻമോൻകാ’ എന്ന പരമ്പര മുതലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. തുടർന്ന് ‘ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ’ ഉൾപ്പെടെയുള്ള നിരവധി പ്രൊജക്റ്റുകളിലും ഇവർ ഒന്നിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി

  3. ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ

  4. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  5. പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16-കാരിക്ക് നേരെ ലൈംഗികാതിക്രമം ; വ്ളോഗർ പിടിയിൽ

Share on WhatsApp

Share this story

പ്രമുഖ ഹിന്ദി ടെലിവിഷൻ താരം അനുജ് ഠാക്കൂർ അന്തരിച്ചു pathanamthittamedia.com