Skip to content

ഗുരുവായൂരിൽ ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി ; പുതിയ നിരക്ക് ജനുവരി മുതൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന്റെയും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന്റെയും വാടക ഇരട്ടിയാക്കി. ഒരു മണിക്കൂറിന് 11,800 രൂപയായാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ജി.എസ്.ടി ഉൾപ്പെടെ നിലവിൽ ഈടാക്കിയിരുന്ന 5,900 രൂപയിൽനിന്നാണ് വർധന. ജനുവരി ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഒരു മണിക്കൂർ ഒരു സ്ലോട്ടായി കണക്കാക്കിയാണ് ഓഡിറ്റോറിയങ്ങളുടെ വാടക നിശ്ചയിക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരു ദിവസം മുഴുവനായുള്ള സ്ലോട്ടിന് 1.60 ലക്ഷം രൂപ നൽകേണ്ടിവരും. ഓഡിറ്റോറിയങ്ങൾ 60 ദിവസം മുൻപ് ബുക്ക് ചെയ്യണമെന്നതിനാൽ ജനുവരിയിലെ പരിപാടികൾക്കുള്ള ബുക്കിങ് ഇപ്പോൾ തന്നെ നടത്തേണ്ടിവരും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി

  3. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  4. ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ

  5. പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

Share on WhatsApp

Share this story

ഗുരുവായൂരിൽ ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി ; പുതിയ നിരക്ക് ജനുവരി മുതൽ pathanamthittamedia.com