Skip to content

കോവളം സ്പാ പീഡന കേസില്‍ പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: കോവളം സ്പാ പീഡന കേസില്‍ പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍. സജിത്ത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പീഡിപ്പിച്ചുവെന്നും സാക്ഷി മൊഴി ലഭിച്ചു. സ്പാ ഉടമ അനുരൂപിനെയും സജിത്തിനെയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തിന് അന്തരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നു നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. സജിത്തിന്റെ ആവശ്യപ്രകാരമാണ് പെണ്‍കുട്ടിയെ എത്തിച്ചതെന്നും അറസ്റ്റിലായ ചിലര്‍ മൊഴി നല്‍കിയിരുന്നു. അറസ്റ്റിലായ അന്തര്‍സംസ്ഥാന സെക്സ് റാക്കറ്റിലെ ഇടനിലക്കാരി ബെംഗളൂരു സ്വദേശിനി വാണിയുമായി സജിത്തിന് അടുത്ത ബന്ധമുണ്ടെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ നടത്തിപ്പുകാര്‍ പീഡിപ്പിച്ചിരുന്നോയെന്നു പോലീസ് അന്വേഷിച്ചത്.

നടത്തിപ്പുകാരനായ സജിത്ത് പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും ക്രൂരമായി ശാരീരിക ഉപദ്രവത്തിനു വിധേയമാക്കിയിട്ടുണ്ടെന്നും പോലീസിന് സാക്ഷി മൊഴികള്‍ ലഭിച്ചു. ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ സ്പായില്‍ ഉപയോഗിച്ചതെന്നും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സജിത്ത് സ്പാ ഉടമ അനുരൂപ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനം. .സ്പായിലെത്തിയ എത്ര പേര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്നതില്‍ പോലീസ് അന്വേഷണം തുടരുകയാണ്. അതേസമയം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന അനുരൂപിനെ സര്‍വീസില്‍ നിന്നും പുറത്താക്കാന്‍ ഈ ആഴ്ച തന്നെ നഗരസഭാ അധികൃതര്‍ സര്‍ക്കാരിന് കത്ത് കൈമാറും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

Share on WhatsApp

Share this story

കോവളം സ്പാ പീഡന കേസില്‍ പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍ pathanamthittamedia.com