Skip to content

പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

പത്തനംതിട്ട : പതിനാലുകാരിയെ പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. പീഡനത്തിന് സഹായം ചെയ്ത രണ്ടാം പ്രതിയായ സ്ത്രീക്ക് ആറുമാസം കഠിനതടവും 1,000 രൂപ പിഴയും വിധിച്ചു. ഒന്നാം പ്രതി മറ്റ് വകുപ്പുകളിലായി എട്ടുവർഷം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി മഞ്ജിത് ടി. യാണ് വിധി പുറപ്പെടുവിച്ചത്. റാന്നി അങ്ങാടി ഉന്നക്കാവ് പള്ളിനടയിൽ വീട്ടിൽ ജൈമോനാണ് ഒന്നാം പ്രതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി ദീപയാണ് രണ്ടാം പ്രതി. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കാൻ സഹായിച്ചതാണ് ഇവർക്കെതിരായ കുറ്റം. 2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിയിരുന്നു.  സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ഷിബുകുമാർ, എസ്.ഐ. ബിജു ജേക്കബ്, എ.എസ്.ഐ. പ്രശാന്ത്, ഉദ്യോഗസ്ഥരായ സന്തോഷ് കുമാർ, ജയകൃഷ്ണൻ, ജയരാജൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചത്.

ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തതും ഈ സംഘമാണ്. തുടർന്ന് ഡി.വൈ.എസ്.പി. നന്ദകുമാർ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 25 സാക്ഷികളെ വിസ്തരിച്ചു. 50 രേഖകളും കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിലൂടെ ശേഖരിച്ച തെളിവുകളും സാക്ഷി മൊഴികളും കേസിൽ ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായി. ഒന്നാം പ്രതിയായ ജൈമോൻ കൊലപാതകം, ബലാത്സംഗം, വധശ്രമം, പോക്സോ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 21 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ മറ്റൊരു പോക്സോ കേസിൽ നിലവിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എസ്.ഐ. ഹസീന സഹായിയായി പ്രവർത്തിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  3. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

Share on WhatsApp

Share this story

പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ pathanamthittamedia.com