രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
ഡൽഹി: രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയമാണെന്നും രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയെന്നും ആരോപണവുമായി ബിജെപി. 10 ലക്ഷം ആളുകൾ തടിച്ചുകൂടുമെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടിരുന്നതെന്നും എന്നാൽ മൈതാനത്തിന്റെ 40 ശതമാനവും വിജനമായിരുന്നുവെന്നുമാണ് ബിജെപി നേതാക്കളുടെ പരിഹാസം. റാലിയിൽ കാണിച്ച ജനക്കൂട്ടം ഫോട്ടോഗ്രാഫി ട്രിക്ക് മാത്രമാണെന്നും ഇത്തരം സൂത്രപ്പണികൾ കൊണ്ട് ആർക്കും പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും ബിജെപി വക്താവ് സംബീത് പാത്ര പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കേണ്ടത് രാംലീല മൈതാനത്തിൽ നിന്നല്ല എന്നും സംബീത് പാത്ര പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് അതിനെ ചോദ്യം ചെയ്യേണ്ടത്, അല്ലാതെ ഇങ്ങനെയല്ല. 2024-ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഫയൽ ചെയ്ത ഹർജി കാണിച്ചു തരൂ എന്നും അദ്ദേഹം വെല്ലുവിളിച്ചു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായതെന്നും സംബീത് പാത്ര പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ‘ചലോ ദില്ലി’ പ്രതിഷേധ മാർച്ച് നടത്തിയത്. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഗ്യാനേഷ് കുമാറിനേയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്‍റെ പ്രസംഗം. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച ഗ്യാനേഷിന് ജയിലിൽ പോകേണ്ടിവരുമെന്ന് രാഹുൽ പറഞ്ഞു. 2024 ന് ശേഷം 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി. 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. മോദിയും അമിത്ഷായും എവിടെയും പോകേണ്ട, നിങ്ങളെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി
-
ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ
-
പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ





