യുഎഇ യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ ജാഗ്രതാ നിർദേശം ; ഈ മരുന്നുകൾക്കും ഭക്ഷ്യവസ്തുക്കൾക്കും കടുത്ത നിയന്ത്രണം
അബുദാബി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ തങ്ങളുടെ ലഗേജുകൾ കൃത്യമായി പരിശോധിച്ച് നിരോധിത ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ മറ്റ് നിയന്ത്രിത സാധനങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ ജാഗ്രതാ നിർദേശം. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റ് ജനറലും ചേർന്നാണ് ഈ യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്. ഇന്ത്യയിൽ നിയമവിധേയമായി ലഭ്യമാകുന്ന പല ഉൽപ്പന്നങ്ങളും യുഎഇ നിയമപ്രകാരം നിരോധിച്ചതോ നിയന്ത്രിക്കപ്പെട്ടതോ ആകാം എന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശകർ, യുഎഇ താമസക്കാർ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവർക്കെല്ലാം ഈ നിയമങ്ങൾ ബാധകമാണ്.
അറിവില്ലായ്മ കൊണ്ടോ ചെറിയ അളവിലോ ഇത്തരം വസ്തുക്കൾ കൈവശം വെച്ചാൽ പോലും വസ്തുക്കൾ പിടിച്ചെടുക്കൽ, കനത്ത പിഴ, തടവ്, നാടുകടത്തൽ തുടങ്ങിയ നിയമനടപടികൾ നേരിടേണ്ടി വരും. ഹാൻഡ് ബാഗേജിലോ ചെക്ക്-ഇൻ ബാഗേജിലോ കൊണ്ടുപോകാൻ പാടില്ല. കസകസ, ഖാത്ത് ഇലകൾ, വെറ്റില, അടക്ക, നിസ്വാർ, ഗുഡ്‌ഖ ഉൾപ്പെടെയുള്ള ചവയ്ക്കുന്ന പുകയില ഉൽപ്പന്നങ്ങൾ ഇതിൽപ്പെടുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം





