Skip to content

ഒമാനിൽ ദേശീയ പതാകയെയും ഗാനത്തെയും അപമാനിച്ചാൽ കടുത്ത നടപടി

ഒമാൻ : ദേശീയ പതാകയോടും ഔദ്യോഗിക ചിഹ്നങ്ങളോടും ദേശീയ ഗാനത്തോടുമുള്ള അനാദരവ് ഇനി ഒമാനിൽ ഗുരുതര നിയമലംഘനമാകും. രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ അന്തസ്സിനെയും പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളുടെ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി 2004-ലെ നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തിയിരിക്കുകയാണ് ഒമാൻ ഭരണകൂടം. പുതിയ വ്യവസ്ഥകൾ പ്രകാരം ദേശീയ ചിഹ്നങ്ങളെ മനഃപൂർവം അപമാനിക്കുന്നവർക്ക് മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാം. ദേശീയ പതാകയെയും ഔദ്യോഗിക ചിഹ്നത്തെയും അവഹേളിക്കുക, പതാക താഴ്ത്തുകയോ നശിപ്പിക്കുകയോ ചെയ്യുക, രാജ്യത്തോടുള്ള വിദ്വേഷം പ്രകടിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുക തുടങ്ങിയവയാണ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാനാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ ഗാനവുമായി ബന്ധപ്പെട്ടും പുതിയ നിയമത്തിൽ വ്യക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഗാനത്തിന്റെ വരികളിലോ അവതരണത്തിലോ മനഃപൂർവം മാറ്റം വരുത്തി അതിനെ അപമാനിക്കുന്നതും കുറ്റകരമാണ്. വാക്കുകൾ, എഴുത്ത്, ആംഗ്യങ്ങൾ തുടങ്ങിയ മാർഗങ്ങളിലൂടെ ദേശീയ ഗാനത്തെ അവഹേളിക്കുന്നവർക്കും മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് നിയമഭേദഗതിയിൽ വ്യക്തമാക്കുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  5. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

Share on WhatsApp

Share this story

ഒമാനിൽ ദേശീയ പതാകയെയും ഗാനത്തെയും അപമാനിച്ചാൽ കടുത്ത നടപടി pathanamthittamedia.com