Skip to content

ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

കൊച്ചി: ഇന്‍ഡ്യ സഖ്യത്തിന്റെ ദില്ലി ചലോ റാലി നടത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നടത്തിയ ഇടപെടലുകള്‍ എടുത്തുപറഞ്ഞ് കെപിസിസി ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായ ദീപ്തി മേരി വര്‍ഗീസ്. കാമറ കണ്ണുകളെല്ലാം രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും അഖിലേഷ് യാദവിനെയെല്ലാം ഫോക്കസ് ചെയ്തപ്പോള്‍ അതിലൊന്നും പതിയാത്ത ഒരാളുണ്ടായിരുന്നു, അത് കെ സി വേണുഗോപാല്‍ ആണെന്നാണ് ദീപ്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.കഥ തുടങ്ങുന്നത് സെപ്റ്റംബര്‍ 30നാണെന്ന് ദീപ്തി പറഞ്ഞു.

ഇന്‍ഡ്യ സഖ്യത്തിന്റെ യോഗം കഴിഞ്ഞിറങ്ങിയ കെ സി വേണുഗോപാല്‍ ആവശ്യങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞു. ഗ്യാനേഷ് കുമാര്‍ സ്ഥാനമൊഴിയണം, എസ്‌ഐആറിന് മുമ്പുള്ള വോട്ടര്‍ പട്ടിക തിരികെ കൊണ്ടുവരണം. രാജ്യമെങ്ങും അഞ്ച് മഹാറാലികള്‍, അതില്‍ ഏറ്റവും വലുത് നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍. പിന്നീടുള്ള ദിവസങ്ങള്‍ക്ക് വിശ്രമമുണ്ടായിരുന്നില്ലെന്ന് ദീപ്തി ചൂണ്ടിക്കാട്ടി.ഡല്‍ഹിയിലെ തെരുവുകളില്‍ തുടര്‍ച്ചയായ മാര്‍ച്ചുകള്‍, രാജ്ഘട്ടില്‍ സത്യാഗ്രഹം, രാഷ്ട്രപതിക്ക് മുന്നില്‍ പരാതി. ഒക്ടോബര്‍ 24-ന് ഇന്ദിരാ ഭവനില്‍ പോഷകസംഘടനകളുടെ നേതാക്കളുമായും ഹരിയാന, യുപി നേതൃത്വവുമായും കൂടിക്കാഴ്ച. പിറ്റേന്ന് ജയ്പൂരില്‍ രാജസ്ഥാനിലെ എംഎല്‍എമാരോടും എംപിമാരോടും സംസാരിച്ചു.

ഓരോ സംസ്ഥാനത്തുനിന്നും ആരൊക്കെ വരും, എത്ര പേര്‍, എങ്ങനെ എത്തും എന്നതുവരെയുള്ള കണക്കുകള്‍ ആ യോഗങ്ങളില്‍ തീരുമാനിക്കപ്പെട്ടുവെന്നും ദീപ്തി പറഞ്ഞു. ഗ്യാനേഷ് കുമാറിനെ താഴെയിറക്കാതെ തങ്ങള്‍ അടങ്ങില്ലെന്നായിരുന്നു കെ സിയുടെ നിലപാട്.ഇന്ന് ആ മൈതാനം നിറഞ്ഞ് കവിഞ്ഞപ്പോള്‍ അതിന് പിന്നില്‍ ഉറക്കമില്ലാത്ത കുറേ രാത്രികളും എണ്ണമറ്റ ഫോണ്‍വിളികളുമുണ്ടായിരുന്നു. വേദിയില്‍ പ്രസംഗിച്ചവരെ ജനം ഓര്‍ക്കും. ആ വേദി പണിതുയര്‍ത്തിയ കൈകളെ പ്രസ്ഥാനം മറക്കില്ലെന്നും ദീപ്തി മേരി വര്‍ഗീസ് കുറിച്ചു.

ഇന്ന് രാവിലെയോടെ ആരംഭിച്ച ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധ റാലി വൈകിട്ടോടെയായിരുന്നു അവസാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി എംപി, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ജോണ്‍ ബ്രിട്ടാസ് എംപി, എ എ റഹീം എംപി, സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്, മുഖ്യമന്ത്രി വി ഡി സതീശന്‍അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഗ്യാനേഷ് കുമാറിനുമെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  2. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  3. മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

  4. യൂത്ത് കോൺഗ്രസ്‌ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

  5. ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതി ജീവനൊടുക്കിയ സംഭവം ; കണ്ടെടുത്ത കുറിപ്പിലെ വിവരങ്ങൾ പുറത്ത്

Share on WhatsApp

Share this story

ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ് pathanamthittamedia.com