പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി ; രണ്ട് എംഎൽഎമാർ രാജിവെച്ചു
ചണ്ഡിഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കിടിയില്‍ എഎപിക്ക് തിരിച്ചടിയായി എംഎല്‍എമാരുടെ രാജി. എംഎല്‍എമാരായ ചേതന്‍ സിങ് ജൗരമജ്രയും ഹര്‍മീത് സിങ് പത്തന്‍മജ്രയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. പട്യാല ജില്ലയിലെ സമാനയിൽ നിന്നായിരുന്നു ചേതൻ സിങ് തെരഞ്ഞെടുക്കപ്പെട്ടത്. സനൗറിൽ നിന്നാണ് ഹര്‍മീത് സിങ് നിയമസഭയിൽ എത്തിയത്. ഇരുവരുടെയും രാജിയില്‍ പാര്‍ട്ടി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 40 അംഗ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം എഎപി പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. ഇരുനേതാക്കളുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല
സമാനയിലും സനൗറിലും മണ്ഡലങ്ങളുടെ ചുമതല മറ്റ് വ്യക്തികള്‍ക്ക് നല്‍കിയതിനാല്‍ ഇരുവരും അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആകാന്‍ സാധ്യത കുറവായിരുന്നു. അടിയന്തര പ്രാബല്യത്തില്‍ രാജി അനുമതി ആവശ്യപ്പെട്ട് പത്തന്‍മജ്ര ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന് രാജികത്ത് അയക്കുകയായിരുന്നു. എന്നാല്‍ ജൗരമജ്ര രാജി സമൂഹ് മാധ്യമങ്ങളിലൂടെ അറിയിക്കുകയും തുടര്‍ന്ന് പഞ്ചാബ് ആം ആദ്മി പ്രസിഡന്റ്റ് അമാന്‍ അറോറയ്ക്ക് കൈമാറുകയുമാണ് ചെയ്തത്.കഴിഞ്ഞ സെപ്റ്റംബറില്‍ സമാന മണ്ഡലത്തിന്റെ പാര്‍ട്ടി ചുമതല പാര്‍ട്ടി മുന്‍ മന്ത്രി സുര്‍ജിത്ത് സിങിന് കൈമാറിയിരുന്നു.
വരുന്ന തെരഞ്ഞെടുപ്പില്‍ സമാനയിലെ സ്ഥാനാര്‍ത്ഥി സുര്‍ജിത്ത് സിങ് ആണെന്നുളള അഭ്യൂഹങ്ങള്‍ നിലവില്‍ ഉണ്ട്. ഇതാണ് സുര്‍ജിത്ത് പാര്‍ട്ടി വിടാന്‍ ഉളള കാരണം എന്നും പറയപ്പെടുന്നു. പത്തന്‍മജ്രയും പഞ്ചാബ് സര്‍ക്കാരിന്റെ പ്രവര്‍ത്തന ക്ഷമതയെ പല തവണ ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി നേതൃത്വമായിട്ടും പലപ്പോഴും ഏറ്റുമുട്ടല്‍ മനോഭാവം സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. സിരാക്പുരിലെ ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തന്‍മജ്രയ്ക്ക് എതിരെ പീഡന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 2026 മാര്‍ച്ചില്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ആറ് മാസത്തില്‍ കൂടുകല്‍ ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
-
യൂത്ത് കോൺഗ്രസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു





