Skip to content

കേരള മോഡൽ വികസനത്തിൽ മാറ്റം വേണം ; കൂടുതൽ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസനത്തിനും സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കുമായി വൻകിട നിക്ഷേപങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ . ‘കേരള മോഡൽ’ വികസനത്തിന് നിലവിൽ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും, കാലാനുസൃതമായ മാറ്റങ്ങളിലൂടെ സംസ്ഥാനത്തെ കൂടുതൽ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തെ എല്ലാ മേഖലകളിലും ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ നമ്മുടെ ഉയർന്ന ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പുതിയ സാധ്യതകൾ കണ്ടെത്തേണ്ടതുണ്ട്. നിലവിൽ നിരവധി വ്യവസായികളും നിക്ഷേപകരും കേരളത്തിൽ നിക്ഷേപം നടത്താൻ സർക്കാരിനെ സമീപിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാക്കി മാറ്റും. അതോടൊപ്പം, വ്യോമയാന മേഖലയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി കേരളത്തെ പ്രമുഖ ഏവിയേഷൻ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങൾ ഉണ്ടായാൽ മാത്രമേ ഖജനാവിലേക്ക് വരുമാനം എത്തുകയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സാധിക്കുകയുമുള്ളൂ. അതിനാൽ നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

Share on WhatsApp

Share this story

കേരള മോഡൽ വികസനത്തിൽ മാറ്റം വേണം ; കൂടുതൽ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി pathanamthittamedia.com