തിരുവനന്തപുരത്തെ പതിനേഴുകാരന്റെ ദുരൂഹമരണം ; പിന്നിൽ പ്രണയത്തർക്കമെന്ന് സൂചന, പ്രായപൂർത്തിയാകാത്തയാളുൾപ്പെടെ 3 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: ശ്രീകാര്യത്ത് പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയിലായി. ശ്രീകാര്യം സ്വദേശി ഉമര്‍ (22), കൗമാരക്കാരായ ഒരു ആണ്‍കുട്ടി, പെണ്‍കുട്ടി എന്നിവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടേത് വൈരാഗ്യ കൊലയെന്ന് പൊലീസ് കണ്ടെത്തി. പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റ ഐ ഡിയില്‍ നിന്ന് മെസേജ് അയച്ചു വരുത്തിയാണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം വഴിയാണ് അഭിറാമിനോട് പാങ്ങപ്പാറയില്‍ വരാന്‍ പറഞ്ഞതായാണ് വിവരം.
ഒപ്പം കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പങ്കും പോലീസ് പരിശോധിച്ച് വരികയാണ്. ഉമർ (22) കഞ്ചാവ് കേസിലും മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അഭിറാമിനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് ഉമർ മൊഴി നൽകിയിരിക്കുന്നത്. കൊലപാതകം ആസൂത്രിതമാണെന്നും ചാക്ക് അടക്കം പ്രതികൾ കൈയ്യിൽ കരുതിതായും പോലീസ് അറിയിച്ചു
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
-
മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി





