Notice
സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല
ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
കോട്ടാങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിനായി നവംബര്‍ 12 ഉച്ചയ്ക്ക് 12 ന് അഭിമുഖം നടത്തും. യോഗ്യത ഏഴാം ക്ലാസ് വിജയം, ഹെവി ഡ്യൂട്ടി ലൈസന്‍സ് ഉണ്ടായിരിക്കണം. മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായവര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 0469 2696139.
–
രാത്രികാല വെറ്ററിനറി സര്‍ജന്‍ ഒഴിവ്
പത്തനംതിട്ട ജില്ലയില്‍ പുളിക്കീഴ് ബ്ലോക്കില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. തെരഞ്ഞെടുക്കുന്നവരെ 89 ദിവസത്തേക്ക് നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് സേവനം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം നവംബര്‍ അഞ്ച് രാവിലെ 11 ന് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0468 2322762.
ഗതാഗത നിരോധനം
തുമ്പമണ്‍ – കോഴഞ്ചേരി റോഡില്‍ തെക്കേമല മുതല്‍ കുഴിക്കാല വരെ ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ ആറ് വരെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
–
ഗതാഗത നിരോധനം
കൂനംകര – തോണിക്കടവ് റോഡില്‍ തോണിക്കടവ് സെന്റ് തോമസ് ക്‌നാനായ ചര്‍ച്ചിനു സമീപത്തായി റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നവംബര്‍ മൂന്ന് മുതല്‍ 17 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുമെന്ന് ളാഹ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Government notices
More More from Government notices newsMost read
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു





