Notice
സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല
പശു ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ പശു ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതും പശു ഔഷധി കേന്ദ്രം ആരംഭിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ തയ്യാറുള്ളതുമായ സ്ഥാപനങ്ങള്‍ ആവശ്യമായ വിവരങ്ങളും അനുബന്ധ രേഖകളും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 10. വിവരങ്ങള്‍ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2322762.
–
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന 2025 – 26 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍, സര്‍വകലാശാലകള്‍ നടത്തുന്ന റഗുലര്‍ കോഴ്സുകള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് അനുവദിക്കൂ. 2025 – 26 ല്‍ പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. serviceonline.gov.in/kerala ലൂടെ നവംബര്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍ 0468 2961104.
ഇലക്ട്രിഷ്യന്‍ നിയമനം : അപേക്ഷ ക്ഷണിച്ചു
റാന്നി താലൂക്ക് ആശുപത്രി ഇലക്ട്രീഷ്യന്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത – എസ്.എസ്.എല്‍.സി., ഇലക്ട്രിക്കല്‍ എഞ്ചീനിയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഐ.റ്റി.ഐ. പരിശീലനത്തിനുശേഷം ലഭിച്ച ഇലക്ട്രീഷ്യന്‍ ട്രേഡിലുളള എന്‍.റ്റി.സി. അല്ലെങ്കില്‍ ഐ.റ്റി.ഐ. യില്‍ 18 മാസത്തെ കോഴ്സും ആറ് മാസത്തെ ഇന്‍പ്ലാന്റ് ട്രെയിനിംഗും കഴിഞ്ഞ ശേഷം ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 20 – 45. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം റാന്നി താലൂക്ക് ആശുപത്രിയില്‍ നവംബര്‍ അഞ്ചിന് രാവിലെ 10.30 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9188522990.
–
ടെന്‍ഡര്‍ : ക്രയിന്‍ സര്‍വീസ്
മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ശബരിമല സേഫ് പ്രോജക്ടിന്റെ 2026 – 27 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 17 – 25 ടണ്‍ കപ്പാസിറ്റിയുള്ള ഒരു ക്രയിന്‍ സര്‍വീസ് (ഓപ്പറേറ്റര്‍ ഉള്‍പ്പെടെ, ഇന്ധനമില്ലാതെ) ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ നവംബര്‍ ഏഴിന് ഉച്ചയ്ക്ക് 2.30 ന് മുമ്പ് പത്തനംതിട്ട ആര്‍.ടി. ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 0468 2222426.
താത്‌പര്യപത്രം ക്ഷണിച്ചു
ശബരിമല മണ്ഡല – മകരവിളക്ക് കാലത്തെ മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇലവുങ്കല്‍ കണ്ട്രോള്‍ റൂമുമായി ബന്ധപ്പെട്ട വാഹന റിക്കവറി വര്‍ക്കുകള്‍ ചെയ്യുന്നതിന് ഓപ്പറേറ്റര്‍മാരില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ഫ്‌ളാറ്റ് ബെഡ്, അണ്ടര്‍ ലിഫ്റ്റ് എന്നിവയുടെ നിരക്ക് സഹിതം നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ആര്‍. ടി ഓഫീസില്‍ താത്പര്യപത്രം സമര്‍പ്പിക്കണം. ഫോണ്‍ 0468 2222426.
–
ടെന്‍ഡര്‍ : ക്യാമറ സിസ്റ്റം
മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കുന്ന ശബരിമല സേഫ് സോണ്‍ പ്രോജക്ടിന്റെ 2026 – 27 കാലയളവിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ.എന്‍.പി.ആര്‍ ക്യാമറ സിസ്റ്റം (സോഫ്റ്റ്‌വെയര്‍, ഇന്‍സ്റ്റലേഷന്‍, നെറ്റ് കണക്ടിവിറ്റി, മെയിന്‍റെനന്‍സ്, ഓപ്പറേറ്റര്‍ ഉള്‍പ്പെടെ, വൈദ്യുതി ഒഴികെ) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ ഏഴ് ഉച്ചയ്ക്ക് 2.30 നകം പത്തനംതിട്ട ആര്‍.ടി. ഓഫീസില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍ 0468 2222426.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Government notices
More More from Government notices newsMost read
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും
-
അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ
-
വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന
-
വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു





