Skip to content

വമ്പൻ നീക്കവുമായി റിസർവ് ബാങ്ക് ; ഡിജിറ്റൽ രംഗം പിടിച്ചെടുക്കാൻ പുതിയ ഏജൻസിക്കായി ടെൻഡർ വിളിച്ചു

മുംബൈ: ഡിജിറ്റൽ രംഗത്തെ വാർത്താവിനിമയവും ജനങ്ങളുമായുള്ള ആശയവിനിമയവും കൂടുതൽ ശക്തമാക്കുന്നതിനായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ പുതിയ എജൻസിയെ നിയമിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പോഡ്‌കാസ്റ്റുകൾ നിർമ്മിക്കുക, ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുക, ഓൺലൈൻ സംഭാഷണങ്ങൾ നിരീക്ഷിക്കുക, പൊതുജനങ്ങളുടെ സംശയങ്ങൾക്കും പ്രതികരണങ്ങൾക്കും മറുപടി നൽകുക തുടങ്ങിയ ചുമതലകൾക്കായിരിക്കും ഏജൻസിയെ ചുമതലപ്പെടുത്തുക.

24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ തന്ത്രങ്ങൾ ആവിഷ്കരിക്കുക, വിവിധ പ്ലാറ്റ്‌ഫോമുകൾക്കായി ക്രിയേറ്റീവുകൾ തയ്യാറാക്കുക, വിശകലനം നടത്തുക, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയും കരാറിന്റെ ഭാഗമായിരിക്കും. അടിയന്തര സാഹചര്യങ്ങളിലോ ക്രിയേറ്റീവ് വിഷയങ്ങളിലോ പ്രൊഫൈൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യേണ്ടിവന്നാൽ അതിനുള്ള നടപടികളും ഏജൻസി കൈകാര്യം ചെയ്യണമെന്ന് ആർ.ബി.ഐ. വ്യക്തമാക്കുന്നു.ഒക്ടോബർ 7-നാണ് ഇത് സംബന്ധിച്ച ടെൻഡർ നടപടികൾ ആരംഭിച്ചത്. നവംബർ 6 ഉച്ചയ്ക്ക് 12 മണിവരെ ബിഡുകൾ സമർപ്പിക്കാം.

തുടർന്ന് നവംബർ 9 ഉച്ചയ്ക്ക് 12 മണിക്ക് ബിഡുകൾ തുറക്കും. ടെക്നിക്കൽ, കൊമേഴ്സ്യൽ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് ബിഡ്ഡിംഗ് നടക്കുക. ടെക്നിക്കൽ മൂല്യനിർണ്ണയത്തിൽ യോഗ്യത നേടുന്ന സ്ഥാപനങ്ങളിൽ നിന്ന് ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന ഏജൻസിക്കായിരിക്കും കരാർ നൽകുക. സെൻട്രൽ പബ്ലിക് പ്രൊക്യൂർമെന്റ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  3. ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി

  4. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം

  5. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

Share on WhatsApp

Share this story

വമ്പൻ നീക്കവുമായി റിസർവ് ബാങ്ക് ; ഡിജിറ്റൽ രംഗം പിടിച്ചെടുക്കാൻ പുതിയ ഏജൻസിക്കായി ടെൻഡർ വിളിച്ചു pathanamthittamedia.com