വീട്ടുടമയെ ആക്രമിച്ചെന്ന പരാതിയിൽ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ച യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പരാതി
മലപ്പുറം: വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുടമയെ ആക്രമിച്ചെന്ന പരാതിയിൽ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ച യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പരാതി. വിട്ടയച്ചതിന് പിന്നാലെ ഇയാൾ വീണ്ടും വീട്ടിലെത്തി വീട്ടുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മലപ്പുറം വൈക്കരപ്പടി പേങ്ങാടാണ് സംഭവം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പേങ്ങാട് സ്വദേശി ഫൈസലിന്റെ വീട്ടിൽ യുവാവ് കയറിയത്. ഫൈസലിന്റെ മകളാണ് ആദ്യം ഇയാളെ കണ്ടത്. ശബ്ദം കേട്ട് എഴുന്നേറ്റ ഫൈസൽ യുവാവിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ ഫൈസലിനെ കൈവശമുണ്ടായിരുന്ന വള ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് പരാതി.
ശബ്ദം കേട്ടെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി അക്രമാസക്തനായിരുന്നെന്നും ഇയാളുടെ കൈയിൽ നിന്ന് കഞ്ചാവ് ലഭിച്ചിരുന്നെന്നും പോലീസിനെ അറിയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ വീട്ടിൽ അതിക്രമിച്ചുകയറിയതുമായി ബന്ധപ്പെട്ട പരാതി ഗൗരവമായി പരിഗണിച്ചില്ലെന്നാണ് വീട്ടുടമയുടെയും നാട്ടുകാരുടെയും ആരോപണം. മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ ബഹളമുണ്ടാക്കിയെന്ന തരത്തിലാണ് ആദ്യം കേസെടുത്തതെന്നും തുടർന്ന് യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നുമാണ് പരാതി. ആശുപത്രിയിൽവെച്ച് ഡോക്ടറുടെ മുന്നിൽവെച്ചുപോലും യുവാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഫൈസൽ പറയുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളെന്ന് കോടതി
-
രാജ്യത്തിന്റെ ജനാധിപത്യം തകർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വം നൽകുന്നുവെന്നും അതിനെതിരായി രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങളാണ് ഉയരുന്നതെന്നും പ്രതിപക്ഷ നേതാവ്
-
നെന്മാറ ഇരട്ടക്കൊലയിലെ ഇരകളുടെ കുടുംബത്തിന് സർക്കാരിന്റെ കൈത്താങ് ; മകൾ അതുല്യക്ക് ജോലി നൽകും
Most read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു
-
ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി
-
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം


