Skip to content

വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു

ടെൽഅവീവ്: ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. 1977ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ് ഇസ്രയേലില്‍ രേഖപ്പെടുത്തുന്നത്. ഇസ്രയേലിലെ പ്രാദേശിക സമയം അനുസരിച്ച് തെരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 31 ശതമാനത്തിലധികമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇടതുപക്ഷ വോട്ടര്‍മാരുടെ വന്‍തോതിലുള്ള പോളിങിനെ തുടര്‍ന്ന് അനുയായികളോട് പോളിങ് കേന്ദ്രങ്ങളിലേക്ക് പോകാന്‍ ബെഞ്ചമിന്‍ നെതന്യാഹു അഭ്യര്‍ത്ഥിച്ചു.

‘അടിയന്തരാവസ്ഥ! എന്ന എക്‌സ് കുറിപ്പോടെയാണ് അദ്ദേഹം വോട്ടര്‍മാരോട് പോളിങ് ബൂത്തിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്. ‘ഇടതുപക്ഷ പ്രവര്‍ത്തകര്‍ പോളിങ് സ്റ്റേഷനുകളിലേക്ക് ഇരച്ചുകയറി. വലതുപക്ഷ പ്രവര്‍ത്തകര്‍ നിസ്സംഗരാണ്. ഉണരേണ്ട സമയമാണിത്. പുറത്തുപോയി മറ്റുള്ളവരെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുക. ലികുഡിന് വോട്ടുചെയ്യുക,’ നെതന്യാഹു എക്‌സില്‍ കുറിച്ചു.
തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുകൊണ്ട് ബാഗുകളില്‍ പണം കൊണ്ടുപോകുകയായിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജറുസലേമില്‍ നിന്ന് വോട്ടുചെയ്ത് മടങ്ങവേയാണ് അദ്ദേഹം പ്രതികരിച്ചത്.,

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

  2. യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്

  3. ​വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി

  4. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

  5. ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം തള്ളി ശോഭന ജോർജ്

Share on WhatsApp

Share this story

വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു pathanamthittamedia.com