ഇറാനെതിരെ കടുപ്പിച്ച് അമേരിക്ക ; യെമനിൽ കുടുങ്ങിയ 14 ഇന്ത്യക്കാരെ കണ്ടെത്തി, റിയാദിലേക്കുള്ള വിമാനങ്ങൾക്ക് വീണ്ടും വിലക്ക്
യെമൻ: യെമൻ തീരത്ത് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നൗകയിലെ പതിനാല് ഇന്ത്യക്കാരെ കണ്ടെത്തി. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതിനിടെ, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ റിയാദിലേക്കുള്ള ഇൻഡിഗോ വിമാന സർവ്വീസുകൾ റദ്ദാക്കിയത് ഈ മാസം 31 വരെ നീട്ടി. അതേസമയം, സൗദിയിലേക്കുള്ള ഹൂത്തി ആക്രമണങ്ങൾ തുടരുകയാണ്. ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാൻ അമേരിക്ക പദ്ധതി തയാറാക്കിക്കഴിഞ്ഞെന്നും, ഡോണാൾഡ് ട്രംപിന്റെ അനുമതി കാക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം യെമൻ തീരത്ത് കാണാതായ പതിനാല് ഇന്ത്യക്കാരെ കണ്ടെത്തിയെന്ന് യെമനിലെ ഇന്ത്യൻ അധികൃതരാണ് അറിയിച്ചിരിക്കുന്നത്. ഇവർക്ക് നേരെ ആക്രമണം ഉണ്ടായി എന്നായിരുന്നു വിവരം. എന്നാൽ ഇക്കാര്യങ്ങൾ കൂടുതൽ ലഭ്യമായിട്ടില്ല. ഹൂത്തി ആക്രമണം കാരണം സൗദി വിമാന സർവ്വീസുകൾ താറുമാറായ നിലയിൽ തുടരുകയാണ്. ഇൻഡിഗോ റിയാദ് സർവ്വീസുകൾ ഈ മാസം 31 വരെ നടത്തില്ല. ജിദ്ദ, ദമാം, മദീന സർവ്വീസുകൾ 27 വരെ റദ്ദാക്കി. ഈ മാസം 24ന് സർവ്വീസുകൾ പുനരാരംഭിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
സൗദിയിലേക്ക് ഇന്നും ഹൂത്തി ആക്രമണം തുടർന്നു. ഖമീസ് മുഷൈത്തിലേക്ക് ഇന്ന് നടന്ന ആക്രമണം സൗദി തകർത്തു. ഇതിനിടെ സൗദി ഹൂത്തി ചർച്ചകൾക്ക് ഈജിപ്ത് വഴി തേടിത്തുടങ്ങി. ഇതിനിടെ, ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാൻ ട്രംപിന്റെ ഉപദേശകർ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞെന്നും അന്തിമ അനുമതി കാക്കുന്നു എന്നുമാണ് സിഎൻഎൻ റിപ്പോർട്ട്. അനുമതി ലഭിച്ചാൽ ഇസ്രായേലുമായി ചേർന്ന് വേഗം പൂർത്തിയാക്കുന്ന തരത്തിൽ കനത്ത ആക്രമണമാകും എന്നാണ് വിവരം. ഇറാനും ഇത് മുന്നിൽ കാണുന്നു. ആക്രമണം ഉണ്ടായാൽ മേഖലയിലാകെ തിരിച്ചടി എന്നാണ് ഭീഷണി. മുൻപുണ്ടായത് പോലെ നിയന്ത്രിതമായി മേഖലകൾ കണക്കാക്കി ആയിരിക്കില്ലെന്ന് ചുരുക്കം
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്





