Skip to content

രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാജയപ്പെട്ട ഉത്പന്നം പരാമര്‍ശം സജീവമാക്കി ബിജെപി

ഡൽഹി: പ്രതിഷേധങ്ങള്‍ വീണ്ടും സജീവമാക്കാന്‍ ഇന്ത്യാ സഖ്യം നീങ്ങുന്നതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാജയപ്പെട്ട ഉത്പന്നം പരാമര്‍ശം സജീവമാക്കി ബിജെപി. പരാജയപ്പെട്ട ഉത്പന്നം മാത്രമല്ല മാനസികമായി അസ്ഥിരതയുള്ളയാള്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയെന്നും രാജ്യത്തെ മുഴുവന്‍ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെന്നും ബിജെപി വക്താവ് സുധാംശു ത്രിവേദി എംപി ആരോപിച്ചു. പ്രതിഷേധത്തിന്‍റെ മുഖമായ രാഹുല്‍ ഗാന്ധിയുടെ ആവേശം തല്ലിക്കെടുത്താനുള്ള ബിജെപി തന്ത്രമാണെന്ന് രാഹുലിന് കവചമൊരുക്കി ശശി തരൂര്‍ എംപി പ്രതികരിച്ചു.

ഇന്ത്യാ സഖ്യം വീണ്ടും പ്രതിഷേധത്തിലേക്ക് നീങ്ങുമ്പോഴാണ് മുന്‍ നിരയിലുള്ള രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വിമര്‍ശനവും പരിഹാസവും ശക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിയെ ലോഞ്ച് ചെയ്യാന്‍ കോണ്‍ഗ്രസ് പല തവണ, പലവിധത്തില്‍ ശ്രമിച്ചിട്ടും നടക്കുന്നില്ലെന്നും പരാജയപ്പെട്ട ഉത്പന്നമാണെന്ന് പാര്‍ട്ടി തിരിച്ചറിയുന്നില്ലെന്നും സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് പോലും ഇത്രയും പരാജയ ലോഞ്ചുകള്‍ ഉണ്ടാകില്ലെന്നുമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ പരിഹാസം ഏറ്റെടുത്ത ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ സമ്മേളനങ്ങളിലൂടെയും ആക്രമണം തുടര്‍ന്നു.

രാഹുല്‍ഗാന്ധി നേതൃതലത്തിലെത്തിയത് മുതലുള്ള പാളിച്ചകളും, പാര്‍ട്ടി നേരിട്ട പരാജയങ്ങളും എണ്ണമിട്ടുമായിരുന്നു ബിജെപിയുടെ ഔദ്യോഗിക വാര്‍ത്താ സമ്മേളനം നടത്തിയ സുധാംശു ത്രിവേദി എംപിയുടെ കടന്നാക്രമണം. വിദേശത്ത് പോയി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളുമായി ചര്‍ച്ച നടത്തി നവംബര്‍ ഒന്നിലെ റാലി മുതല്‍ അരാജകത്വം പടര്‍ത്താനാണ് അടുത്ത നീക്കമെന്നും സുധാംശു ത്രിവേദി എംപി ആരോപിച്ചു.പതിവില്ലാതെ രാഹുല്‍ ഗാന്ധിയെ ശശി തരൂര്‍ പ്രതിരോധിച്ചു.

കഴിഞ്ഞ കുറച്ച് കാലമായി രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരില്‍ ആവേശം ജ്വലിപ്പിക്കുന്നുണ്ട്. അത് മനസിലാക്കിയ ബിജെപിയുടെ വെപ്രാളമാണെന്നും പ്രധാനമന്ത്രി ആരോപണം ഉന്നയിച്ച സ്വകാര്യ മാധ്യമത്തിന്‍റെ അതേ വേദിയില്‍ തിരിച്ചടിച്ചു. കോണ്‍ഗ്രസെന്ന് കേള്‍ക്കുമ്പോഴേ മോദിക്ക് ഇപ്പോള്‍ വിറളിയാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എംപിയും തിരിച്ചടിച്ചു. നവംബര്‍ ഒന്നിലെ റാലി മുതല്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം തയ്യാറെടുക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അരാജകത്വം പടര്‍ത്തുമെന്ന പ്രചാരണം ശക്തമാക്കി ജനവികാരം തിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

  5. പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്

Share on WhatsApp

Share this story

രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാജയപ്പെട്ട ഉത്പന്നം പരാമര്‍ശം സജീവമാക്കി ബിജെപി pathanamthittamedia.com