Skip to content

ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം തള്ളി ശോഭന ജോർജ്

തിരുവനന്തപുരം : ഇടത് സർക്കാരിന്റെ ഭരണകാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ താൻ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം തള്ളി ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിയിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ശോഭന ജോർജ് പ്രതികരിച്ചത്. ചികിത്സ നടത്തിയെന്ന് തെളിയിക്കാൻ എന്തെങ്കിലും രേഖ ഉണ്ടെങ്കിൽ അത് പുറത്തുവിടണമെന്നും ശോഭന ജോർജ്ജ് പറഞ്ഞു. മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ എന്നായിരുന്നു പരിഹാസ രൂപേണയുള്ള ശോഭന ജോർജിന്റെ ചോദ്യം. തനിക്ക് എതിരെ വ്യാജ ആരോപണം ഉന്നയിച്ച വിപി സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും ശോഭന ജോർജ്ജ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുമേഖല സ്ഥാപനമായ ഔഷധിയുടെ ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് സ്ഥാപനത്തിന്റെ ചിലവിൽ സൗന്ദര്യചികിത്സ നടത്തിയതായാണ് ആരോപണം. 3 കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളും ഉപയോ​ഗിച്ചെന്നാണ് കണ്ടെത്തൽ. ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എസി മുറിയിൽ നടന്ന ഈ ചിട്ടവട്ടങ്ങൾക്കായി അനധികൃതമായി ഔഷധിയുടെ ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്തുബെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്

  2. ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

  3. ​വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി

  4. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  5. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

Share on WhatsApp

Share this story

ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം തള്ളി ശോഭന ജോർജ് pathanamthittamedia.com