നവംബർ ഒന്നിലെ റാലി മാറ്റണം ; വീണ്ടും ആവശ്യവുമായി വ്യാപാരിസംഘടന ; രാഹുൽഗാന്ധിക്കും ഖർഗെയ്ക്കും കത്തയച്ചു
ന്യൂഡൽഹി: നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടത്താനിരിക്കുന്ന ഇന്ത്യാസഖ്യത്തിന്റെ മഹാറാലി മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് വ്യാപാരിസംഘടന. വ്യാപാരനഷ്ടവും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് റാലി മാറ്റണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി(സിടിഐ) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്ത് നൽകി. രാഹുൽ ഗാന്ധിക്ക് പുറമേ കോൺഗ്രസ് അധ്യക്ഷനും കത്ത് അയച്ചിട്ടുണ്ട്. ഉത്സവസീസണായതിനാൽ നവംബർ ഒന്നിലെ റാലി നവംബർ പത്തിന് ശേഷമുള്ള തീയതിയിലേക്ക് മാറ്റിവെക്കണമെന്നാണ് വ്യാപാരിസംഘടനയുടെ അഭ്യർഥന. അല്ലെങ്കിൽ രാംലീല മൈതാനിക്ക് പകരം മറ്റേതെങ്കിലും വേദി കണ്ടെത്തി അവിടെ റാലി സംഘടിപ്പിക്കണമെന്നും സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാംലീല മൈതാനിക്ക് പകരം ബുറാരിഗ്രൗണ്ടിലോ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലോ റാലി നടത്തണമെന്നും കത്തിൽ പറയുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – inchathanam@gmail.com
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ
-
നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്
-
മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
-
ചേരാനല്ലൂർ അപകടം : പതിനേഴുകാരന് ജാമ്യം ലഭിച്ചപ്പോൾ ആശ്ചര്യം തോന്നി, നീതി എല്ലാവർക്കും ഒരുപോലെ ; ആഭ്യന്തരമന്ത്രി





