Skip to content

നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്

തിരുവനന്തപുരം : നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്. വിവിധ വിഷയങ്ങളിൽ ചർച്ചകൾ മുറുകുന്നതിനിടെ സഭയിൽ ആരെ നോക്കി സംസാരിക്കണം എന്നതിലായിരുന്നു ഇന്ന് സതീശനും പിണറായിയും തമ്മിൽ തർക്കം മുറുകിയത്. മുഖ്യമന്ത്രി പറഞ്ഞത് തന്നെ പറയുന്നതിനാൽ ഇനി പ്രതിപക്ഷത്തെ നോക്കി സംസാരിക്കാമെന്ന് പറഞ്ഞ് പിണറായിയാണ് തുടക്കമിട്ടത്. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും പരിഹസരിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി.

102 പേരുള്ളതിനാൽ ഭരണ നിരയെ നോക്കാൻ അഭിമാനമേ ഉള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞുവച്ചു. ഭരണപക്ഷത്തെ പ്രതിപക്ഷമാക്കി ഇപ്പോഴത്തെ 35 പേരിലേക്ക് ഒതുക്കിയതിന്‍റെ ഉത്തരവാദിത്വം ഉള്ളതിനാൽ സ്വന്തം പക്ഷത്തേക്ക് നോക്കാൻ പ്രതിപക്ഷനേതാവിന് ചിലപ്പോ മടികാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. താൻ ശൈലി വിമർശനം നടത്തിയില്ലെന്നും പറഞ്ഞ കാര്യം മുഖ്യമന്ത്രി മനസിലാക്കണമെന്നുമായിരുന്നു പിണറായിയുടെ മറുപടി. ഇതിനിടെ തർക്കത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ഇടപെട്ടു. പരസ്പരം തർക്കിക്കാതെ സഭാ ചട്ടപ്രകാരം സ്പീക്കറെ നോക്കി സംസാരിച്ചോളു എന്നായിരുന്നു സ്പീക്കറുടെ കമന്‍റ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

  4. ചേരാനല്ലൂർ അപകടത്തിൽ ഞെട്ടിക്കുന്ന വേഗത വിവരങ്ങൾ പുറത്ത് ; പോലീസ് സ്റ്റേഷന് മുന്നിൽ നാടകീയ സംഭവങ്ങൾ, മകൾ തളർന്നുവീണു!

  5. പിഎസ്‍സി ചെയർമാനെ നീക്കാനായി മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര് pathanamthittamedia.com