Skip to content

‘ദീപക് സിംഗാളിനെതിരെ വിജിലൻസ് കേസ് ഇല്ല, എല്ലാ പരാതിയിലും ക്ലിയറൻസ് കിട്ടി’ : മുഖ്യമന്ത്രി

തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ടാസ്‌ക് ഫോഴ്‌സ് സമിതിയിൽ അംഗമായ ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ നിയമസഭയിൽ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ദീപക് സിംഗാളിനെതിരെ വിജിലൻസ് കേസ് ഇല്ലെന്നും എല്ലാ പരാതിയിലും ക്ലിയറൻസ് കിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണരംഗത്ത് വലിയ പ്രവർത്തി പരിചയമുള്ള ആളായതുകൊണ്ടാണ് അദ്ദേഹത്തെ ടാസ്ക് ഫോഴ്സിലേക്ക് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് രുപീകരിക്കാൻ എകെജി സെന്ററിൽ നിന്ന് ലിസ്റ്റ് വാങ്ങാറില്ല.

സംസ്ഥാനത്തെ ആശുപത്രികളെ ആഗോള ഭീമൻമാർ ഏറ്റെടുക്കുന്നതിനെതിരായ പോരാട്ടം സർക്കാർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നും, അഴിമതി ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം സിംഗാളിനെതിരായ കേസുകളിൽ ക്ലീൻ ചിറ്റ് ലഭിച്ചെന്നെ മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ദിപകിനെതിരായ വിജിലൻസ് കേസിൽ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ദീപകിനെതിരെ അഴിമതിയിലും പണം തട്ടിയതിലും കേസുണ്ട്. ഈ രണ്ട് കേസിലും കുറ്റപത്രം നൽകിയിട്ടില്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

  5. പിഎസ്‍സി ചെയർമാനെ നീക്കാനായി മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

‘ദീപക് സിംഗാളിനെതിരെ വിജിലൻസ് കേസ് ഇല്ല, എല്ലാ പരാതിയിലും ക്ലിയറൻസ് കിട്ടി’ : മുഖ്യമന്ത്രി pathanamthittamedia.com