Skip to content

മണ്ണുത്തിയിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു

തൃശൂർ : മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു.തിങ്കളാഴ്ച അർദ്ധരാത്രി 12.30നായിരുന്നു അപകടം. പട്ടിക്കാട് കേലംപറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്. പട്ടിക്കാട് ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു പ്രവീൺ. മുടിക്കോട് പാലം ഇറങ്ങി വട്ടക്കല്ലിൽ എത്തിയപ്പോൾ ബ്രേക്ക്ഡൗൺ ആയി നിർത്തിയിട്ടിരുന്ന കോഴിവണ്ടിക്ക് പുറകിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രവീൺ ധരിച്ചിരുന്ന ഹെൽമറ്റ് പൂർണ്ണമായും തകർന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീൺ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സ്കൂട്ടർ പൂർണ്ണമായും തകർന്നു. ജില്ലാ ആശുപത്രിയിലെ താൽക്കാലിക ലാബ് ടെക്നീഷ്യനാണ് മരിച്ച പ്രവീൺ. പരേതനായ പ്രദീപിന്റെയും പ്രസന്നയുടെയും മകനാണ്. ഭാര്യ: അഞ്ജലി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

  5. പിഎസ്‍സി ചെയർമാനെ നീക്കാനായി മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

മണ്ണുത്തിയിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു pathanamthittamedia.com