Skip to content

കാമുകനുമായി വിഡിയോ കോൾ ; പിന്നാലെ യുവതി തൂങ്ങി മരിച്ച നിലയിൽ

ഹൈദരാബാദ്: കാമുകനുമായി വിഡിയോ കോളിൽ ദീർഘനേരം സംസാരിച്ചതിനു പിന്നാലെ യുവതി ജീവനൊടുക്കി. ഹൈദരാബാദില്‍ ഇന്നലെ രാവിലെയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിനിയും ഹൈദരാബാദിൽ സോഫ്റ്റ്‍വെയർ എൻജിനീയറുമായ അർച്ചന ചൗധരി(29)യെയാണ്, അവർ താമസിക്കുന്ന ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തരാഖണ്ഡ് സ്വദേശിയും സഹപ്രവർത്തകനുമായ യുവാവുമായി നാലു വര്‍ഷമായി അർച്ചന പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പുലര്‍ച്ചെ അര്‍ച്ചന യുവാവിനെ വിഡിയോ കോള്‍ ചെയ്തുവെന്നും പിന്നാലെയാണ് മരണം സംഭവിച്ചതെന്നും പോലീസ് അറിയിച്ചു. പുലർച്ചെ അഞ്ചരയോടെ യുവാവ് അർച്ചനയുടെ ഫ്ലാറ്റിലെത്തുകയും വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പോലീസ് എത്തി വാതിൽ ചവിട്ടി തുറന്ന് അകത്തു കയറിയപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്ന അർച്ചനയെ കണ്ടത്. തുടർന്ന് മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

  5. പിഎസ്‍സി ചെയർമാനെ നീക്കാനായി മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

കാമുകനുമായി വിഡിയോ കോൾ ; പിന്നാലെ യുവതി തൂങ്ങി മരിച്ച നിലയിൽ pathanamthittamedia.com