അരുണാചൽ പ്രദേശിൽ ഡാം വിരുദ്ധ സമരം ശക്തമാകുന്നു : പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിട്ടു ; മൂന്ന് പേർ അറസ്റ്റിൽ
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നടക്കുന്ന ഡാം വിരുദ്ധ ജനകീയ പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും അക്രമാസക്തമാകുകയും ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് പൗരാവകാശ പ്രവർത്തകൻ എബോ മിലി, യുവജന നേതാക്കളായ ഒട്ടുൽ ജെറാങ്, തജോങ് തലോം എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് സിയാങ് ജില്ലയിലെ പാസിഘാട്ടിൽ ആരംഭിച്ച പ്രതിഷേധത്തിനിടെ സമരക്കാർ ദേശീയ ജലവൈദ്യുത കോർപ്പറേഷന്‍റെ പ്രാദേശിക ഓഫീസിനും നിരവധി വാഹനങ്ങൾക്കും തീയിട്ടു. പാസിഘാട്ട് പോലീസ് സ്റ്റേഷനും പ്രാദേശിക ബി.ജെ.പി അധ്യക്ഷന്‍റെയും എം.എൽ.എമാരുടെയും വീടുകൾക്കും നേരെ ആക്രമണമുണ്ടായി. ക്രമസമാധാനം നിയന്ത്രണവിധേയമാക്കുന്നതിനായി കേന്ദ്ര സർക്കാർ സി.ആർ.പി.എഫ്, ആർ.എ.എഫ് ഉൾപ്പെടെയുള്ള കേന്ദ്ര സുരക്ഷാ സേനയെ സംസ്ഥാനത്തേക്ക് വ്യോമസേന വിമാനങ്ങളിൽ അടിയന്തരമായി എത്തിച്ചു.
സ്ഥിതിഗതികൾ കണക്കിലെടുത്ത് ഈസ്റ്റ് സിയാങ് ഉൾപ്പെടെ മൂന്ന് അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സമരക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ കല്ലേറിലും ഏറ്റുമുട്ടലിലും 40-ലേറെ പോലീസുകാർക്കും നിരവധി സമരക്കാർക്കും പരുക്കേറ്റു. സിയാങ് നദിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കൂറ്റൻ ഡാം പ്രോജക്ട് പ്രാദേശിക ആദിവാസി വിഭാഗങ്ങളുടെ ഭൂമിയെയും ജീവിതസാഹചര്യങ്ങളെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളും വടക്കുകിഴക്കൻ ജനകീയ സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്. അക്രമ മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ
-
നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്
-
മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
-
ചേരാനല്ലൂർ അപകടം : പതിനേഴുകാരന് ജാമ്യം ലഭിച്ചപ്പോൾ ആശ്ചര്യം തോന്നി, നീതി എല്ലാവർക്കും ഒരുപോലെ ; ആഭ്യന്തരമന്ത്രി





